ദില്ലി: 354 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പുരി അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെന്റർ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. നേരത്തെ സിബിഐ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ റെജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ആറിടങ്ങളില്‍ റെയിഡ് നടത്തിയിരുന്നു.
ഇലക്‌ട്രോണിക് കമ്പനിയായ മോസര്‍ ബിയറിന്റെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവായിരുന്നു രതുല്‍ പുരി. പുരിക്ക് പുറമെ മറ്റ് നാല് ഡയറക്ടര്‍മാര്‍ക്കുമെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. കമ്ബനിയുടെ എംഡിയയും രതുലിന്റെ പിതാവുമായ ദീപക് പുരി, അമ്മയും ഡയറക്ടറുമായ നിതാ പുരി, സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്. നിതാ പുരി കമല്‍നാഥിന്റെ സഹോദരിയാണ്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 16നാണ് 354.51 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് സെന്റ്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പരാതി സിബിഐക്ക് നല്‍കിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…