ഭോപ്പാൽ: മധ്യപ്രദേശിൽ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെ 30 കോൺഗ്രസ് എം എൽ എമാർ ഇന്ന് തന്നെ രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി. സംസ്ഥാനത്തെ മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന നേതാവുമായ ഭൂപേന്ദ്ര സിങ്ങാണ് ഇന്ന് തന്നെ 30 കോൺഗ്രസ് എംഎൽഎമാർ രാജിവെക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ഇപ്പോൾ ബെംഗളൂരുവിലുള്ള 19 എംഎൽഎമാർ രാജിവെച്ചതിനു പിന്നാലെയാണ് താൻ ഇവിടേക്ക് വന്നത്. ഇന്ന് വൈകീട്ടാകുമ്പോഴേക്ക് ഈ സംഖ്യ 30 ആയി ഉയരും. ബിജെപിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധിയാളുകളാണ് സമീപിച്ചിരിക്കുന്നത്. ഇതുവരെ 22 എംഎൽഎമാർ രാജിവെച്ച് കഴിഞ്ഞെന്നും ഭൂപേന്ദ്ര സിങ് പറഞ്ഞു.
2018 ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ആരംഭിച്ച രാഷ്ട്രീയ കരുനീക്കങ്ങളുമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ രാജിയിൽ കലാശിച്ചത്. നിലവിൽ 230 അംഗ നിയമസഭയിൽ കോൺഗ്രസ് 114, ബിജെപി 107, ബി എസ് പി 2, എസ് പി ഒന്ന്, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…