India

മധ്യപ്രദേശിൽ ബിജെപിക്ക് കുതിപ്പ്; മൂന്ന് എംഎൽഎമാർ കൂടി പാർട്ടിയിൽ ചേർന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് എംഎൽഎമാർ കൂടി ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. ഒരു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ് വാദി (എസ്പി) സ്വതന്ത്ര എംഎൽഎ എന്നിവരാണ് ബിജെപിയിൽ അം​ഗത്വമെടുത്തത്. ഇതോടെ സഭയിൽ ബിജെപിയുടെ അം​ഗസംഖ്യ ഉയർന്നു. എംഎൽഎ സഞ്ജീവ് സിംഗ് കുശ്വാഹ (ബിഎസ്പി), എംഎൽഎ ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്പി) എംഎൽഎ വിക്രം സിംഗ് റാണ എന്നിവരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുൾപ്പെടെയുള്ള നേതാക്കൾ സ്വാ​ഗതം ചെയ്തു.

പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നും ബിജെപി തനിക്ക് ഒരു കുടുംബം പോലെയാണെന്നും മുൻ ബിജെപി പാർലമെന്റ് അംഗത്തിന്റെ മകൻ കുശ്വാഹ പറഞ്ഞു. 2018ൽ ബിജെപിയിൽ നിന്ന് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് എസ്പി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായത്. 2020 മുതൽ താൻ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ശുക്ല പറഞ്ഞു.

2020-ൽ മധ്യപ്രദേശിൽ അധികാരത്തിൽ എത്തിയ ശേഷം 31 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നിലവിൽ 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.

2018ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ചപ്പോൾ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. വികസനമാണ് ലക്ഷ്യമെന്നതിനാൽ അന്നത്തെ സർക്കാരിനെ ഞാൻ പിന്തുണച്ചു. ഇപ്പോൾ, എന്റെ മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വിക്രം സിങ് റാണ പറഞ്ഞു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

10 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

14 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

14 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago