Kerala

വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ ; പിടിയിലായത് ചവറ മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബ്

മോശമായ രീതിയിൽ വിദ്യാർത്ഥികളോട് പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ചവറ മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പന്മനയിലെ മദ്രസ അദ്ധ്യാപകനാണ്. ഇയാൾ വിദ്യാർത്ഥികളോട് മോശം പെരുമാറ്റമാണ് കാഴ്ച്ച വച്ചത്.

മദ്രസയിലെ രണ്ട് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഒളിവിൽ പോയ ഇയാളെ ചവറ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

aswathy sreenivasan

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

7 hours ago