മഹാകുംഭ മേളയിലെ വൈറൽ പെൺകുട്ടി
പ്രയാഗ്രാജ് : 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ തിരക്കിലാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജ്. ലക്ഷകണക്കിന് സന്യാസിമാരും ഋഷിമാരും വിദേശികളും അടക്കം കോടിക്കണക്കിനാളുകളാണ് സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ഈ വർഷം ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്. മഹാകുംഭമേളയ്ക്കായി ഒരു താൽക്കാലിക നഗരം തന്നെ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശ് സർക്കാർ സൃഷ്ടിച്ചു.
പ്രയാഗ് രാജിൽ നിന്ന് വാർത്തകളാണ് ദിവസവും എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പെൺകുട്ടിയുടെ വാർത്തയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻഡോറിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുണ്ടനിറവും ചാരക്കണ്ണുകളുമുള്ള ഒരു സുന്ദരിയാണ് ആ വൈറൽ താരം. മൊണാലിസയെന്നാണ് യുവതിയെ അറിയപ്പെടുന്നത്. കുംഭമേളയ്ക്കിടയില്‍ മുത്തുമാലകളും രുദ്രാക്ഷമാലകളും വിൽക്കുകയാണ് ഈ യുവതി. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മൊണാലിസയും താരമായത്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ആരെയും ആകര്‍ഷിക്കുന്ന ചിരിയാണെന്നാണ് എല്ലാവരും കമന്റ് ഇട്ടത്. പണമുള്ള വീട്ടിലെ അംഗമായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടി സിനിമയിലെത്തിയേനെ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…