Categories: Featured

വിനായക് ദാമോദർ സവർക്കർക്ക് ഭാരതരത്‌ന ?

മുംബൈ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടന പത്രികയിൽ സ്വാതന്ത്ര്യസമര സേനാനി വിനായക് ദാമോദർ സവർക്കറിന് ഭാരത് രത്‌ന നൽകുമെന്ന് ബിജെപി പ്രഖ്യാപനം. ബിജെപിയുടെയും മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയുടെയും ദീര്‍ഘകാല ആവശ്യമാണ് സവർക്കറിന് ഭാരത് രത്‌ന പുരസ്കാരം നല്‍കണമെന്നത്. സവർക്കറിനു പുറമേ, ഡോ. ഭീംറാവു അംബേദ്കർ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ പേരും രാഷ്ട്രപതിയുടെ മുമ്പാകെ ശുപാർശ ചെയ്യുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിനായക് ദാമോദർ സവർക്കർ സ്വാതന്ത്ര്യ വീർ എന്ന് പുകൾപെറ്റ സവർക്കർ നിർഭയനായ ഒരു സ്വാതന്ത്ര്യ പോരാളിയും സാമൂഹ്യ പരിഷ്‌കർത്താവും എഴുത്തുകാരനും കവിയും ചരിത്രകാരനും രാഷ്ട്രീയ നേതാവും തത്വചിന്തകനും ആയിരുന്നു. പക്ഷേ ദശകങ്ങളായി വീര്‍സവർക്കറിനെതിരേ നടന്ന് വരുന്ന കുപ്രചരണങ്ങളും തെറ്റിദ്ധാരണാജനകമായ നീക്കങ്ങളും കാരണം വീര്‍സവർക്കർ വലിയൊരു വിഭാഗം ജനതക്ക് അജ്ഞാതനായി തുടർന്നു എന്നതാണ് സത്യം. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് സവർക്കർ. 1905 ൽ വിദേശവസ്ത്രങ്ങൾ സധൈര്യം തീയിട്ട് പ്രതിഷേധിച്ച ആദ്യ രാഷ്ട്രീയ നേതാവും 1906 ൽ അന്താരാഷ്ട്രാ തലത്തിൽ വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യ രാഷ്ട്രീയ നേതാവുമാണ് അദ്ദേഹം.

ബ്രിട്ടീഷ് കോടതികൾക്ക് നിയമപരമായ ഒട്ടേറെ തലവേദനകൾ സൃഷ്ടിച്ച അറസ്റ്റിന് വിധേയമായ ഏക ഇന്ത്യൻ നേതാവാണ് വീര്‍ സവർക്കർ.പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് അദ്ദേഹം. 2001 ൽ മഹാരാഷ്ട്രക്കാരനായ സംവിധായകൻ സുധീർ ഫാഡ്‌കെ “വീർ സവർക്കർ” എന്നൊരു സിനിമയെടുത്ത് സവർക്കർക്ക് സ്വാതന്ത്ര്യസമര സേനാനി എന്ന വീരപരിവേഷം നൽകി.2002 മെയ് മാസത്തിൽ എൽ.കെ. അദ്വാനി വി.ഡി.സവർക്കറെയും ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്‌‌ഗേവാറിനെയും കുറിച്ച് ആവേശോജ്വലമായി സംസാരിച്ചു. ദേശീയവികാരം ഉഗ്രമായി ജ്വലിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ച വീരപോരാളികൾ എന്നാണ് അവരെക്കുറിച്ച് എല്‍ കെ അദ്വാനി പറഞ്ഞത്.

ആൻഡമാനിലെ പോർട്ട് ബ്ലെയർ വിമാനത്താവളത്തെ ‘വീർ സവർക്കർ എയർപോർട്ട്’ എന്ന് പുനർനാമകരണം ചെയ്ത് ബി ജെപി സർക്കാർ സവർക്കറുടെ സ്മരണകൾ ജ്വലിപ്പിച്ചു. 2003 ഫെബ്രുവരി 26ന് , വ്യാപകമായ പ്രതിഷേധങ്ങൾക്ക് നടുവിൽ പ്രസിഡന്റ് എ.പി.ജെ അബ്ദുൽ കലാം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ചിത്രം അനാഛാദനം ചെയ്തു.

സവർക്കറുടെ വക്താക്കൾ അദ്ദേഹത്തെ ദീർഘവീക്ഷണമുള്ള നേതാവായും ഭാരതമാതാവിന്‍റെ സ്വാതന്ത്ര്യത്തിനായി വളരെയേറെ ത്യാഗങ്ങൾ സഹിച്ച, ദേശഭക്തിയുടെ മൂർത്തിമദ്‌ഭാവമായും കാണുന്നു. വിമോചനപ്പോരാളിയായും സാമൂഹ്യപരിഷ്‌കർത്താവായും അവർ സവർക്കറെ കൊണ്ടാടുന്നു. അതേ സമയം സവർക്കറുടെ എതിരാളികൾ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുകളിലേക്കും പ്രതിലോമകരമായ പ്രവർത്തനങ്ങളിലേക്കും ഫാസിസത്തിന്റെ ഓരം ചാരുന്ന വർഗ്ഗീയരാഷ്ട്രീയത്തിന് സവർക്കർ നൽകുന്ന പിന്തുണയിലേക്കും വിരൽ ചൂണ്ടുന്നു.

Anandhu Ajitha

Recent Posts

അവൾക്കൊപ്പമല്ല ! അവനൊപ്പവുമല്ല !! നിയമ സംവിധാനങ്ങൾക്കൊപ്പം !!!

ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…

2 hours ago

ചന്ദ്രനെ ലക്ഷ്യമാക്കി പാഞ്ഞെടുത്ത് ക്ഷുദ്രഗ്രഹം ! പ്രത്യാഘാതങ്ങൾ ഭീകരം | 2024 YR4

നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…

5 hours ago

ടാറ്റ ഇന്ത്യൻ വിപണിയിൽ അഴിച്ചു വിട്ട ഒറ്റക്കൊമ്പൻ ! TATA SE 1613

ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…

5 hours ago

സിറിയയിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക് ! |ഇസ്‌ലാമിക ഭീ_ക_ര_ർ കത്തിയമർന്നു

പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…

5 hours ago

3I/ATLASൽ നിന്ന് ഊർജ്ജ സ്പന്ദനങ്ങൾ !!അതും ഭാരതത്തിലെ യോഗിമാർ കുറിച്ചിരുന്ന അതേ ഇടവേളകളിൽ | 3I ATLAS

അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…

5 hours ago

പീരിയോഡിക് ടേബിളിലെ സംസ്‌കൃത സംബന്ധം | SHUBHADINAM

പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…

5 hours ago