Education

പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി ചോദ്യപേപ്പർ ചോർന്നു: കോച്ചിംഗ് സെന്റർ ഉടമ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയില്‍ 12ാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്.

പരീക്ഷയ്ക്ക് വൈകി എത്തിയ വിദ്യാർത്ഥികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചോദ്യപേപ്പർ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലാഡിലുള്ള സ്വകാര്യ പരിശീലന കേന്ദ്രത്തിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

മുകേഷ് യാദവ് എന്നാണ് അറസ്റ്റിലായ കോച്ചിംഗ് സെന്റർ അദ്ധ്യാപകന്റെ പേര്. പരീക്ഷയ്ക്ക് മുമ്പ് ഇയാള്‍ക്ക് ചോദ്യ പേപ്പര്‍ ലഭിക്കുകയും ഇത് വിദ്യാര്‍ഥികളുടെ ഫോണിലേക്ക് കൈമാറുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി.

മാത്രമല്ല വാട്സാപ്പ് വഴി പേപ്പര്‍ കൈമാറിയതിന് പോലീസിന് തെളിവുകള്‍ ലഭിച്ചു. ഏകദേശം 15 വിദ്യാര്‍ഥികള്‍ മുകേഷിന്റെ ട്യൂഷന്‍ ക്ലാസിലുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ മറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകളും ചോർന്നതായി ആരോപിച്ച് നിരവധി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി. പരീക്ഷകൾ റദ്ദാക്കി വീണ്ടും നടത്തണമെന്നാണ് മിക്കവരുടെയും ആവശ്യം.

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

7 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago