ദേവേന്ദ്ര ഫഡ്നാവിസ്, ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ
ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കുന്നതിനായുള്ള അവകാശവാദം ഉന്നയിച്ച് മഹായുതി സഖ്യം. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിഞ്ജ ചെയ്യും. സർക്കാർ രൂപീകരണവും, വകുപ്പു വിഭജനവും സംബന്ധിച്ച ചർച്ചകൾക്കായി സഖ്യകക്ഷികൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടായത്. നാളെ വൈകുന്നേരം അഞ്ച് മണിയ്ക്കാണ് മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. മുംബൈയിലെ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇവർക്കൊപ്പം മറ്റ് ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ചർച്ചകൾ പൂർത്തിയായതിന് ശേഷം വൈകുന്നേരത്തോടെ നേതാക്കൾ രാജ്ഭവനിൽ എത്തുകയായിരുന്നു. ഫട്‌നാവിസിനൊപ്പം ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത്പവാർ എന്നിവരും ഉണ്ടായിരുന്നു. ഏകനാഥ് ഷിൻഡെയും, അജിത് പവാറും ഉപമുഖ്യമന്ത്രിമാരാണ്. ഗവർണറുമായുള്ള കൂടിക്കാഴ്ച വേളയിൽ ഫട്‌നാവിസ് അജിത് പവാറിനും ഏക്‌നാഥ് ഷിൻഡെയ്ക്കും നന്ദി പറഞ്ഞു. പിന്തുണയേകിയതിനാണ് നന്ദി അറിയിച്ചത്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…