കെ കവിത
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ കെ. കവിത പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തിന് പുറമെ എം.എൽ.സി. സ്ഥാനവും രാജിവെച്ചതായി അവർ മാദ്ധ്യമങ്ങളെ അറിയിച്ചു. തെലങ്കാന രാഷ്ട്രീയത്തിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അടുത്ത ബന്ധുവായ ടി. ഹരീഷ് റാവു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കവിതയെ സസ്പെൻഡ് ചെയ്തത്. ‘കെ.സി.ആറിന്റെ ആരോഗ്യവും പാർട്ടി പ്രവർത്തകരേയും ശ്രദ്ധിക്കണമെന്ന്’ സഹോദരനും മുൻ മന്ത്രിയുമായ കെ.ടി. രാമറാവുവിനോട് (രാമണ്ണ) കവിത അഭ്യർത്ഥിച്ചു.
‘പാർട്ടി ഓഫീസിനുള്ളിൽ നിന്നുതന്നെ എനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഞാൻ രാമണ്ണയോട് പറഞ്ഞു. വർക്കിങ് പ്രസിഡന്റായ എന്റെ സ്വന്തം സഹോദരനിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോൾ, എനിക്ക് സാഹചര്യം മനസ്സിലായി,’ കവിത പറഞ്ഞു. അതേസമയം, തെലങ്കാനയിലെ ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കിയ കെ.സി.ആറാണ് തന്റെ പ്രചോദനമെന്ന് കവിത വാർത്താസമ്മേളനത്തിൽ പറഞ്ഞത് വൈരുധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാർട്ടി സ്ഥാപക കുടുംബത്തിൽ നിന്നുള്ള ഒരാളുടെ രാജി ബിആർഎസിന് കനത്ത തിരിച്ചടിയാണ്. ലോക്‌സഭാ തെ രഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട പാർട്ടി, പുതിയ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…