Kerala

മലപ്പുറത്ത് കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസ്;പ്രതി മരിച്ച നിലയിൽ; കാമുകൻ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

മലപ്പുറം : കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ.താനൂ‍‍ര്‍ സ്വദേശി സൗജത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. കൊലപാതമാണെന്നാണ് പോലീസിന്റെ സംശയം. ഭ‍ര്‍ത്താവിനെ കൊന്ന കേസിൽ ഇവ‍ര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെയാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയാത്ത്.

2018 ലായിരുന്നു താനൂ‍ര്‍ സ്വദേശിയായ സവാദിന്റെ കൊലപാതകം. സൗജത്തും കാമുകനായ ബഷീറും ചേ‍ര്‍ന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യതൊഴിലാളിയായ സവാദ് കൊല്ലപ്പെട്ടത്.തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപാതകം നടത്തിയത്. ഇതിനായി ഗ‍ൾഫിൽ നിന്നും മംഗലാപുരം വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ ബഷീര്‍ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് മുങ്ങി.

പുല‍ർച്ചെ വീടിനുള്ളിൽ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പോലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. കാമുകൻ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പോലീസിനോട് വെളിപ്പെടുത്തി. കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു. വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികൾ.

anaswara baburaj

Recent Posts

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

8 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

23 mins ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

32 mins ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

50 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

53 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

1 hour ago