കൊച്ചി: ലൈംഗികാതിക്രമത്തിൽ നടി മിനു മുനീർ ഏഴ് പേർക്കെതിരെ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയിൽ മുഖേനയാണ് പരാതി നൽകിയത്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു മുനീർ പരാതി നൽകിയത്. അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നുവെന്നും വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ടെന്നും മിനു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരേ ആരോപണവുമായി മിനു മുനീർ രംഗത്തെത്തിയത്.മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തൽ വന്ന ശേഷം പ്രത്യേക അന്വേഷണസംഘം ഇവരെ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മിനു പരാതി നൽകിയത്.സംഭവമുണ്ടായ സമയത്ത് പരാതി നൽകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഇനിയൊരാൾക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും മിനു പറഞ്ഞിരുന്നു .പ്രത്യേക അന്വേഷണസംഘത്തിനു മുന്നിലാണ് പരാതി നൽകിയത് എന്നതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്താകും കേസ് രജിസ്റ്റർ ചെയ്യുക. വരും ദിവസങ്ങളിൽ അന്വേഷണസംഘം മിനുവിന്റെ മൊഴി രേഖപ്പെടുത്തും
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…