Sports

ശ്രീജേഷിനെ അഭിനന്ദിച്ച് മമ്മുക്കയും ലാലേട്ടനും; മലയാളത്തിന്റെ മഹാനടന്മാർക്ക് നന്ദി അറിയിച്ച് താരം

കൊച്ചി : ടോക്കിയോ ഒളിംപിക്സിൽ ഹോക്കിയില്‍ ഭാരതത്തിനായി വെങ്കല മെഡല്‍ നേടിയ പി ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിംപിക്സിൽ മെഡൽ ഏറ്റുവാങ്ങിയപ്പോൾ പോലും ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് പറയുന്നു. നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന് കൺട്രോളർ എം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾകീപ്പർ ആയിരുന്നു ശ്രീജേഷ്.

അതേസമയം പി.ആര്‍.ശ്രീജേഷിനെ തേടി സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ എത്തുകയും ചെയ്തു. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്നും താന്‍ ഇപ്പോള്‍ ഹൈദരാബാദിലാണെന്നും നാട്ടിലെത്തുമ്പോൾ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫോണില്‍ വിളിച്ചായിരുന്നു താരം ശ്രീജേഷിനെ അഭിനന്ദനമറിയിച്ചത്.

‘അഭിനന്ദനങ്ങള്‍ ശ്രീജേഷ്. ഞങ്ങളെല്ലാവരും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ഞാന്‍ ഹൈദരാബാദിലാണ്. ഇവിടെ ലോക്കേഷനില്‍ നെറ്റ്‌വര്‍ക്കിന് പ്രശ്നങ്ങളുണ്ട്. അതു കൊണ്ടാണ് നേരത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. കീപ്പ് ഇറ്റ് അപ്’ മോഹന്‍ലാല്‍ പറഞ്ഞു. ‘താങ്ക് യൂ ലാലേട്ടാ’ എന്ന് ആശംസകള്‍ക്ക് മറുപടിയായി ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷിന്റെ വീട്ടില്‍ രാവിലെ മമ്മൂട്ടിയെത്തിയതിനു പിന്നാലെയായിരുന്നു മോഹൻലാലിൻറെ ഫോൺകോൾ ശ്രീജേഷിനെ തേടിയെത്തിയത്. ഇരുവർക്കും ഒരുപാട് നന്ദി അറിയിക്കുകയാണ് ശ്രീജേഷ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

37 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago