Restless Kashmir and the rise of Narendra Modi milankaithihas-episode-34
ദില്ലി: ഈ മാസം 31 ന് നടക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 91-ാം എഡിഷനിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് മൈഗവൺമെന്റ് അല്ലെങ്കിൽ നമോ ആപ്പുകൾ വഴി തങ്ങളുടെ ആശയങ്ങൾ പങ്കുവയ്‌ക്കാം. 1800-11-7800 എന്ന നമ്പറിലേക്ക് വിളിച്ച് ആളുകൾക്ക് സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മൈഗവൺണെന്റ് ആപ്പിലും ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ നിങ്ങൾ പ്രാധാന്യമുള്ളത് എന്ന് കരുതുന്ന വിഷയത്തെകുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നാണ്’ ഇതിൽ നൽകിയിരിക്കുന്നത്. അല്ലെങ്കിൽ 1922 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടർന്നും ഇതിനുള്ള അവസരം ലഭിക്കും.
മൻ കി ബാത്തിന്റെ 90-ാം എഡിഷനിൽ 1975ലെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് സംസാരിച്ചിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷവും ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…