Kerala

രാഖിലിനൊപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായ പെൺകുട്ടി മാനസയോ..? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്; തത്വമയി എക്സ്ക്ലൂസീവ്

കേരളം ഇന്നലെ വളരെയധികം ഞെട്ടലോടെ കേട്ട കൊലപാതകമായിരുന്നു കോതമംഗലത്തെ മാനസയുടേത്. 24 വയസുകാരിയായ മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, യുവാവും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കണ്ണൂർ സ്വദേശി രാഖിൽ ആണ് മാനസിയെ കൊലപ്പെടുത്തിയത്. മാനസയും രാഖിലും തമ്മിൽ ഏറെ അടുപ്പത്തിലായിരുന്നു എന്നും എന്നാൽ വളരെ നാളുകൾക്കുമുൻപ് തന്നെ ഇവർ പിരിയുകയുമായിരുന്നു എന്നാണ് അന്തരീക്ഷത്തിൽ പ്രചരിക്കപ്പെടുന്ന അഭ്യൂഹങ്ങൾ.

എന്നാൽ ഇത് സംബന്ധിച്ച നിർണായകമായ ചില തെളിവുകൾ ആണ് തത്വമയി ന്യൂസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് മൂന്ന് ആഴ്ചകൾക്കു മുമ്പ് രാഖിൽ ഒരു പെൺകുട്ടിയുമായി എറണാകുളത്തെ പ്രമുഖ സ്വകാര്യ ഹോട്ടലിൽ താമസിച്ചതായുള്ള തെളിവുകളാണ് ഇപ്പോൾ തത്വമയി ന്യൂസിന് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് രാഖിൽ തന്നെ എറണാകുളത്തെ പ്രമുഖഹോട്ടലിന്റെ ഹോട്ടൽ റിവ്യൂ ആയി ഇട്ട പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ റിവ്യൂവിൽ രാഖിൽ ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. മാനസയും രാഖിലും വളരെയധികം അടുപ്പത്തിലാണെന്ന് തെളിയിക്കുന്ന ഫോട്ടോയാണ് രാഖിൽ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയിലുള്ളത് മാനസ തന്നെയാണെന്ന് ഉറപ്പാണെങ്കിലും ഇത് എന്നെടുത്ത ഫോട്ടോയാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവില്ല. മൂന്നാഴ്ച മുൻപാണ് രാഖിൽ എറണാകുളത്തെ പ്രമുഖ ഹോട്ടലിൽ റൂം എടുത്തത് എന്നും കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു എന്നും സംശയഭേദമന്യെ തെളിഞ്ഞിട്ടുണ്ട് മാത്രമല്ല ഹോട്ടൽ അധികൃതർ അത് ശരി വച്ചിട്ടുമുണ്ട്.

രാഖിൽ ഹോട്ടലിൽ ഇടയ്ക്ക് എത്താറുണ്ട് എന്നാണ് നമുക്ക് ലഭിച്ച വിവരം. രാഖിൽ താമസിച്ച സ്വകാര്യ ഹോട്ടലിൽ ഞങ്ങൾ വിളിച്ചപ്പോഴാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്.
കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണെങ്കിലും പക്ഷെ ആ പെൺകുട്ടി മാനസ തന്നെയാണോ എന്ന് നമുക്കൊരിക്കലും ഇപ്പോൾ ഉറപ്പിച്ചു പറയാൻ സാധിക്കില്ല, ഹോട്ടൽ അധികൃതരുമായി ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ രാഖിലും കൂടെ ഒരു പെൺകുട്ടിയുമാണ് റൂം എടുത്തത് എന്ന് സ്ഥിരീകരിച്ചെങ്കിലും പെൺകുട്ടി ആരാണെന്നോ കൂടുതൽ ഡീറ്റെയിൽസ് വെളിപ്പെടുത്താനോ അവർ തയ്യാറായിട്ടില്ല. തീർച്ചയായും അവർക്ക് അതിൽ പരിമിതികളുണ്ട് എന്നു തന്നെയാണ് മനസ്സിലാക്കുന്നത്. എന്തായാലും രാഖിൽ തന്നെ പബ്ലിഷ് ചെയ്ത ഹോട്ടൽ റിവ്യൂ ആയി ഇട്ട ഈ ഫോട്ടോ മൂന്നാഴ്ച മുൻപ് ഹോട്ടൽ റൂം എടുത്തപ്പോൾ എടുത്ത ഫോട്ടോയാണോ അതോ മുൻപെടുത്ത ഫോട്ടോ കരുതിക്കൂട്ടി ഇപ്പോൾ പോസ്റ്റ് ചെയ്തതാണോ എന്നൊക്കെയുള്ള സംശയങ്ങളാണ് ഇപ്പോൾ പ്രധാനമായും ദുരൂഹതയുണർത്തുന്നത്.

തങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലാണെന്ന് സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കാൻ രാഖിൽ കൃത്യമായി ആസൂത്രണം ചെയ്ത് പഴയ ഫോട്ടോ എടുത്ത് ഹോട്ടൽ റിവ്വ്യൂ ആയി പബ്ലിഷ് ചെയ്തതാണോ എന്നും തീർത്തും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അന്ന് ഹോട്ടൽ റൂമിൽ രാഖിലിന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി ആരാണ്. മാനസയെ വധിക്കാനും സ്വയം ജീവനൊടുക്കാനും രാഖിലിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും. രാഖിൽ ഉപയോഗിച്ച തോക്ക് എവിടെ നിന്നാണ് ലഭിച്ചത്. ഇതിനൊക്കെയും കൃത്യമായ അന്വേഷണം ആവശ്യമാണ്.

എന്തായാലും രാഖിലും മാനസയും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു എന്നുതന്നെയാണ് പുറത്തുവന്ന ഈ ഫോട്ടോയിലൂടെ വ്യക്തമാവുന്നത്.

മാനസയും രാഖിലുമായുള്ള ബന്ധത്തെത്തുടർന്ന് മാനസയുടെ വീട്ടുകാർ രാഖിലിനെതിരെ പോലീസിൽ കംപ്ലയിന്റ് ചെയ്തിട്ടുണ്ട് എന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. രാഖിൽ മാനസയെ ശല്യം ചെയ്തിരുന്നു എന്നായിരുന്നു വീട്ടുകാർ ആരോപിച്ചിരുന്നത്. എന്തായാലും മാനസയും രാഖിലും ഏറെ അടുപ്പത്തിലായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തെളിവുകൾ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്, ഇനി വരും നാളുകളിൽ ഇതേസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…

6 hours ago

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…

6 hours ago

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

8 hours ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

8 hours ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

10 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

10 hours ago