UNLF സംഘാംഗങ്ങൾ
മണിപ്പൂരിലെ ഏറ്റവും പഴയ സായുധ സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് സമാധാന കരാറിൽ ഒപ്പുവെച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വ്യക്തമാക്കി.
“ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു !! യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്ത പരിശ്രമം പൂർത്തീകരണത്തിന്റെ ഒരു പുതിയ അധ്യായം ചേർത്തു, ”- അമിത് ഷാ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
“മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന താഴ്‌വര ആസ്ഥാനമായുള്ള സായുധ സംഘമായ യുഎൻഎൽഎഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ സമ്മതിച്ചു. ഞാൻ അവരെ ജനാധിപത്യ പ്രക്രിയകളിലേക്ക് സ്വാഗതം ചെയ്യുന്നു, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലുള്ള അവരുടെ യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു, ” അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎൻഎൽഎഫും മറ്റ് നിരവധി സായുധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സമാധാന കരാർ നടന്നത്. മണിപ്പൂരിൽ സുരക്ഷാ സേനയ്ക്കും പോലീസിനും സാധാരണക്കാർക്കും നേരെയും ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിലും ഈ സംഘടനകൾ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നിരോധനം.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…