India

മണിപ്പൂരിൽ സമാധാനം പുലരുന്നു !മണിപ്പൂരിലെ ഏറ്റവും പഴയ സായുധ സംഘടനയായ UNLF സമാധാന കരാറിൽ ഒപ്പ് വച്ചു! ചരിത്ര നിമിഷമെന്ന് അമിത് ഷാ

മണിപ്പൂരിലെ ഏറ്റവും പഴയ സായുധ സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് സമാധാന കരാറിൽ ഒപ്പുവെച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വ്യക്തമാക്കി.

“ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു !! യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള മോദി സർക്കാരിന്റെ അശ്രാന്ത പരിശ്രമം പൂർത്തീകരണത്തിന്റെ ഒരു പുതിയ അധ്യായം ചേർത്തു, ”- അമിത് ഷാ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

“മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന താഴ്‌വര ആസ്ഥാനമായുള്ള സായുധ സംഘമായ യുഎൻഎൽഎഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിൽ ചേരാൻ സമ്മതിച്ചു. ഞാൻ അവരെ ജനാധിപത്യ പ്രക്രിയകളിലേക്ക് സ്വാഗതം ചെയ്യുന്നു, സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലുള്ള അവരുടെ യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു, ” അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎൻഎൽഎഫും മറ്റ് നിരവധി സായുധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സമാധാന കരാർ നടന്നത്. മണിപ്പൂരിൽ സുരക്ഷാ സേനയ്ക്കും പോലീസിനും സാധാരണക്കാർക്കും നേരെയും ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളിലും ഈ സംഘടനകൾ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നിരോധനം.

Anandhu Ajitha

Recent Posts

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

3 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

15 mins ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

41 mins ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

47 mins ago

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

9 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

9 hours ago