Many people including tourists were injured after the cable bridge collapsed; rescue operations are in progress
ഗാന്ധിനഗർ:കേബിൾ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്.ഗുജറാത്തിലെ മോർബി ജില്ലയിലാണ് അപകടമുണ്ടായത്.മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലം വിനോദസഞ്ചാരികൾ അടക്കം നിരവധി പേർ നിൽക്കുമ്പോഴായിരുന്നു തകർന്ന് വീണത്.
കഴിഞ്ഞ ആറ് മാസമായി നടക്കുകയായിരുന്ന പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അഞ്ച് ദിവസം മുമ്പായിരുന്നു പൂർത്തിയായത്. രണ്ട് കോടി രൂപ മുതൽമുടക്കിയായിരുന്നു നവീകരണം. തുടർന്ന് വീണ്ടും ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഇതിനിടയിലാണ് പാലം തകർന്നുവീണത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും നദിയിൽ വീണവരെ കരയ്‌ക്കെത്തിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ആർക്കും ജീവാപായം സംഭവിച്ചിട്ടില്ലെന്നാണ് വിവരം. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.നാനൂറോളം പേർ നദിയിലേക്ക് വീണിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവം നടന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചു. അപകടസ്ഥലത്ത് സൂക്ഷ്മ നിരീക്ഷണമുണ്ടാകണമെന്നും രക്ഷാപ്രവർത്തനം ഫലപ്രദമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് ഉറപ്പവരുത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. അപകടത്തിൽപ്പെട്ടവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…