Kerala

കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘം; എത്തിയത് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാലുപേർ, ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങി

കണ്ണൂർ : കൊട്ടിയൂരിലെ കൂനംപള്ള കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം ലഭിച്ചത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമാണ് കൂനംപള്ള കോളനിയിൽ കയറിയത്. ദിനേശൻ എന്നയാളുടെ വീട്ടിലെത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് ഇവർ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ദൃക്‌സാക്ഷിയുടെ മൊഴിയെടുത്തു. ദൃക്‌സാക്ഷിയുടെ മൊഴി പ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ആറളത്തും മാവോയിസ്റ്റ് സംഘമെത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയത്. പ്രദേശത്തെ വീടുകളിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് മടങ്ങുകയായിരുന്നു.

Anusha PV

Recent Posts

റീസി ഭീകരാക്രമണം; ഭീകരന്റെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ജമ്മു: റീസി ഭീകരാക്രമണത്തിലെ ഭീകരരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഭീകരനുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്ക് 20 ലക്ഷം…

9 mins ago