Categories: KeralaPolitics

മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായതായി അലന്റെയും താഹയുടെയും മൊഴി, അന്‍പതിലേറെപേര്‍ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു

കോഴിക്കോട്: സിപിഐഎമ്മില്‍ തുടര്‍ന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നുവര്‍ഷമായതായി യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും. മാവോയിസ്റ്റുകള്‍ രഹസ്യമായി പ്രവര്‍ത്തനം നടത്താന്‍ മുഖ്യധാര പാര്‍ട്ടികളെ മറയാക്കുന്നതായി ഇരുവരും പൊലീസിന് മൊഴി നല്‍കി.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാല്‍ തുടരാന്‍ കഴിയാത്തതിനാലാണ് പ്രവര്‍ത്തകര്‍ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നതെന്നും ഇരുവരും നല്‍കിയ മൊഴിയില്‍ പറയുന്നു. മാവോയിസ്റ്റ് സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുകൊണ്ട് അന്‍പതിലേറെപേര്‍ വീതം മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.

കോഴിക്കോട് ടൗണില്‍മാത്രം ഇരുപതോളം പേര്‍ ഇത്തരത്തില്‍ മാവോയ്സ്റ്റ് അനുകൂലപ്രവര്‍ത്തനം നടത്തുന്നുണ്ട്. സിപിഐഎം, സിപിഐ, ആര്‍എംപി എന്നീ പാര്‍ട്ടികളിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഉള്ളത്. എല്ലാ ജില്ലകളിലും രഹസ്യപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അലനും താഹയും അന്വേഷണസംഘത്തിന് മൊഴി നല്‍കി.

അതേ സമയം അലന്‍ ഷുഹൈബും താഹ ഫസലും നല്‍കിയ ജാമ്യാപേക്ഷകള്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുന്നാമത്തെ ആള്‍ ഉസ്മാന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ യുഎപിഎ പ്രകാരമുള്ള കേസുകള്‍ നിലവില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Anandhu Ajitha

Recent Posts

നിത്യതയിലേക്ക്…മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…

9 minutes ago

ഭാരതത്തിന്റെ ആഗോള വിജയം: ജി7 & ജി20യെ പരാജയപ്പെടുത്തി സമത്വം, നവീകരണം & വളർച്ചയിൽ!”

ഭാരതത്തിന്റെ വളർച്ച , അത് സാധാരണമായ ഒരു ഉയർച്ചയല്ല —അത് ആകാശത്തേക്ക് പറന്നുയരുന്നു! ലോകബാങ്കിന്റെ അതിശയകരമായ ആഗോള റിപ്പോർട്ട് കാർഡിൽ,…

27 minutes ago

അല്ലു ആർജ്ജുനും, വിജയ്ക്കും ഇല്ലാത്ത നിയമ പരിരക്ഷ വേടനുണ്ടോ ?: ബേക്കൽ ഫെസ്റ്റിൽ ഒഴിവായത് വൻ ദുരന്തം

ബേക്കൽ ഫെസ്റ്റ്‌ എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന്‌ വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…

1 hour ago

വിശാൽ വധക്കേസ് : പ്രതികളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടു.

2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…

2 hours ago

അന്റാർട്ടിക്കയിൽ കാണാതായ റോബോട്ട് !! പുറത്തു കൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…

5 hours ago

ഭൂമി ഭ്രമണ വേഗത കുറയ്ക്കുന്നു !! ഒരു ദിവസം 25 മണിക്കൂറാകും !

ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…

5 hours ago