മരട് ഫ്ളാറ്റ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവും കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസുള്‍പ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. പൊതുപ്രവര്‍ത്തകന്‍ നിപുന്‍ ചെറിയാന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
പിണറായി വിജയന്‍റെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനേയും, ഹോളി ഫെയ്ത്ത് ബിൽഡർ ഉടമ സാനി ഫ്രാൻസിസിനെയും മറ്റ് ഹോളി ഫെയ്ത്ത് നിക്ഷേപകരേയും ചോദ്യം ചെയ്യുന്നില്ലഎന്ന ചോദ്യവുമായാണ് നിപുന്‍ ചെറിയാന്‍ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.
ചെയ്ത നിയമലംഘനങ്ങള്‍ ഓരോന്നും അക്കമിട്ട് നിരത്തി ബ്രിട്ടാസുള്‍പ്പെടെയുള്ള നിയമലംഘകരെ അടിച്ചിരുത്തുകയാണ് നിപുന്‍ ചെറിയാന്‍ തന്‍റെ കുറിപ്പിലൂടെ.
ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിൽ തന്റെ നിക്ഷേപത്തെ കുറിച്ച് ജോൺ ബ്രിട്ടാസ് പറഞ്ഞതെല്ലാം കള്ളം എന്ന് വ്യക്തമാണ്.20-22 ലക്ഷം രൂപെയ്ക്ക് കൊച്ചിയിൽ ഫ്ലാറ്റുകൾ ലഭിച്ചിരുന്നു എന്ന അറിവ് പങ്കുവെയ്ക്കുന്ന ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റിൽ, അദ്ദേഹം ഹോളി ഫെയ്ത്ത് ഇൽ എത്ര ലക്ഷത്തിനാണ് ഫ്ലാറ്റ് വാങ്ങിയത് എന്ന് പറയുന്നില്ലെന്നും നിപുന്‍ ചെറിയാന്‍ പറയുന്നു.
വാചക കസര്‍ത്തിലൂടെ കഥ എഴുതി പുകമറ സൃഷ്ടിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. മരട് വാട്ടർ ഫ്രണ്ട് അപ്പാർട്‌മെന്റുകൾ കോടികൾക്കാണ് കച്ചവടം നടക്കുന്നത്. അതിനാല്‍ തന്നെ ജോൺ ബ്രിട്ടാസിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കേണ്ടതാണെന്നും നിപുന്‍ ചെറിയാന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
2007 ഇൽ ജോൺ ബ്രിട്ടാസ് സാനി ഫ്രാൻസിസുമായി ചേര്‍ന്ന് കൈയേറ്റ ഭൂമിയുടെ ഒരു ഭാഗം സ്വന്തമാക്കി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. 2007 ഇൽ CZMA യുടെ NOC ഇല്ലാതെ, കായൽ നികത്തിയ കൈയേറ്റ ഭൂമിയിൽ ആണ് ഫ്ലാറ്റ് സമുച്ചയം പണിത് ഉയർത്താൻ പോകുന്നത് എന്ന് പൂർണ്ണ ബോധ്യത്തോടെയാണ്, സാനി ഫ്രാൻസിസ് ഈ കുറ്റകൃത്യത്തിൽ ബ്രിട്ടാസ് ഉള്‍പ്പെടെ പലരേയും കൂടെ കൂട്ടിയത്.ബ്രിട്ടാസ്-സാനി ഫ്രാന്‍സിസ് കൂട്ടുകെട്ടിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണമെന്നും നിപുന്‍ ചെറിയാന്‍ തന്‍റെ എഫ് ബി കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. കോടികളുടെ ബ്ലാക്ക് മണി-യാണ് ഇവർ കൈകാര്യം ചെയ്തിരിക്കുന്നതും, ആസൂത്രിതമായി കൈയേറ്റം നടത്തിയിരിക്കുന്നതുമെന്നും നിപുന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.
മരടിലെ ഫ്ലാറ്റ് കെട്ടിടങ്ങൾ പണിത് ഉയർത്തുന്നതിന് മുൻപ് ബിൽഡറുമായി സഹകരിച് കൈയേറ്റ ഭൂമിയുടെ ഒരു ഭാഗം സ്വന്തമാക്കിയ ആളുകൾ വേട്ടക്കാർ തന്നെയാണ്. അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൊണ്ട് നിയമം അട്ടിമറിക്കാം എന്ന് തന്നെയാണ് ഇത്തരം കൂട്ടുകെട്ടിന്റെ കണക്കുകൂട്ടലെന്നും നിപുന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബിൽഡിങ് പൂർണ്ണമായി കെട്ടി ഉയർത്തിയ ശേഷം, കേരളത്തിലെ നിയമ പരിജ്ഞാനം കുറവുള്ള, ഏതെങ്കിലും സാധാരണ NRI അവിടെ ഫ്ലാറ്റ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ അവർ ഇരകളായിരിക്കാം. വേട്ടക്കാരെ ഇരകളാക്കി ചിത്രീകരിക്കുന്ന തന്ത്രമാണ് സർവ്വകക്ഷികൾ പയറ്റി നോക്കിയതും, കേരള സമൂഹത്തിന്റെ മുൻപിൽ ദയനീയമായി പരാജയപ്പെട്ടതുമെന്നും നിപുന്‍ ചെറിയാന്‍ വിശദീകരിക്കുന്നു.
ചില രാഷ്ട്രീയ ഗോദകൾ ഇന്ന് മത്സരാർത്ഥികൾ പരസ്‌പര സഹകരിച്ചു വാതു വെയ്‌പുകാരുടെ ഒത്താശയോടെ കാണികളെ വഞ്ചിക്കുന്ന നാടകം ആയി മാറിയിട്ടുണ്ട്. സാനി ഫ്രാൻസിസ് നടത്തുന്ന ഹോളി ഫെയ്ത്ത് ബിൽഡർ കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ നിർമ്മാണ കരാറുകൾ എങ്ങനെ സ്വന്തമാക്കി എന്നും അന്വേഷിക്കണമെന്നും നിപുന്‍ ചെറിയാന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.മാധ്യമ ഉപദേഷ്ടാവിനെ സംരക്ഷിക്കുന്ന പിണറായി വിജയന്‍റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കുന്നതാണ് നിപുന്‍ ചെറിയാന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനകം തന്നെ നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. അനവധി ലൈക്കുകളും കമന്‍റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…