ഭുവനേശ്വര്‍: തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ നായകനായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘പുഷ്പ’ യിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മദ്യം കടത്തിയ മുഖ്യസൂത്രധാരനെ പിടിയിലാക്കി പോലീസ്. സംഘത്തലവന്‍ രാജ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ സംഘത്തലവന്റെ ഫോണില്‍ നിന്നും ‘പുഷ്പ’ സിനിമയുടെ ക്ലിപ്പിംഗുകള്‍ കണ്ടെത്തിയതായും പുഷ്പ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ മദ്യം കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ റോഡരികില്‍ കുടിവെള്ളം എഴുതിയ ടാങ്കര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ട് ധെങ്കനാല്‍ ജില്ലാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് വാഹനത്തില്‍ കുടിവെള്ളമാണെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായി വാഹനം പരിശോധിച്ച അന്വേഷണസംഘം ടാങ്കറില്‍ രഹസ്യമായി സൂക്ഷിച്ച 1070 കെയ്‌സിൽ 9224.8 ലിറ്റര്‍ മദ്യം കണ്ടെത്തുകയായിരുന്നു. എന്നാൽ വാഹനം പിടിച്ചെടുത്ത പോലീസ് വണ്ടിയിലുണ്ടായിരുന്ന ഹരിയാന സ്വദേശികളായ ബിജേന്ദ്ര, സതീഷ് നന്ദല്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നുമാണ് മുഖ്യസൂത്രധാരകനായ സംഘത്തലവന്‍ രാജ്കുമാറിനെ കുറിച്ച് പോലീസിന് വിവരം കിട്ടിയത്. പിന്നീട് നടത്തിയ തെരച്ചിനൊടുവില്‍ സംഘത്തലവനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…