General

ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം ജന്മദിനാഘോഷം; പന്തളത്ത് വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു; വലിയ കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ സമാപിച്ചു.

പന്തളം : ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പന്തളത്ത് നടന്ന വിളമ്പര ഘോഷ യാത്രയുടെ ഉത്ഘാടനം പന്തളം കൊട്ടാരം നിർവാഹക സമിതി ട്രഷറർ ദീപ വർമ്മ നിർവഹിച്ചു. പന്തളം മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിനി സാത്വികാമൃത ചൈതന്യ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

വലിയ കോയിക്കൽ ക്ഷേത്രം ഉപദേശക സമതി പ്രസിഡന്റ്‌ ജി. പൃഥ്വി പാൽ,ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽ കുമാർ,പന്തളം അമൃത വിദ്യാലയം പ്രിൻസിപ്പാൾ സ്വാമിനി അഭിവന്ദ്യാമൃത ചൈതന്യ തുടങ്ങിയവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആറോളം കലാകാരന്മാരെ ആദരിച്ചു.

വലിയ കോയിക്കൽ ധർമ്മശാസ്ത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്ര മുട്ടാർ, മുടിയൂർക്കോണം ധർമ്മശാസ്താ ക്ഷേത്രം, തോട്ടക്കോണം, കുളനട ദേവി ക്ഷേത്രം, നെട്ടൂർ ദേവീക്ഷേത്രം, മാന്തുക ശിവപാർവ്വതി ക്ഷേത്രം, കായ്പശ്ശേരി ദേവി ക്ഷേത്രം, കൈപ്പട്ടൂർ, വള്ളിക്കോട്, കൊടുമൺ, അടൂർ ഇല്ലത്ത് കാവ് ഗണേശ പരാശക്തി ക്ഷേത്രം, അടൂർ പാർത്ഥസാരഥി ക്ഷേത്രം, തോട്ടുവ കണ്ണംപള്ളി ക്ഷേത്രം, പൂഴിക്കാട് എന്നീ സ്ഥലങ്ങൾ ചുറ്റി കുരമ്പാല പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ സമാപിച്ചു.

Ratheesh Venugopal

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

28 minutes ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

2 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

2 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

3 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

16 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

17 hours ago