Featured

ഇസ്ലാമിസ്റ്റുകൾ തുറന്ന് കാട്ടപ്പെടുമ്പോൾ മുസ്ലിങ്ങളും പ്രതിസ്ഥാനത്താവുമെന്ന് മാധ്യമ പ്രവർത്തകൻ

ഒരാൾ ഒരു തെറ്റ് ചെയിതു, ഇന്ത്യൻ രീതിയിൽ അയാൾക്കെതിരെ പരാതി ലഭിച്ചു, പോലീസ് അയാൾക്കെതിmathewരെ നടപടിയെടുത്തു, അയാളെ അറസ്റ്റ് ചെയ്തു, റിമാൻഡ് ചെയ്തു, അതിനുശേഷം ജാമ്യം കിട്ടി, ഇതാണ് ഉദയപ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യൽക്കാരൻ കനയ്യലാൽ കേസ് ഡയറി, ബിജെപി പാർട്ടിയുടെ ഔദ്യോഗിക വക്താവ്, നുപൂർ ശർമ ഒരു പരാമർശം നടത്തി, അതിനെ പിന്തുണച്ചു എന്നതാണ് ഉദയപൂർ സ്വദേശി തയ്യൽക്കാരൻ എതിരെയുള്ള പരാതി, എന്താണ് നുപൂർ നടത്തിയത്…?

ഒരു ടിവി ഡിബേറ്റിൽ, അവർ ഒരു പരാമർശം നടത്തി, പിന്നീട് അവർ ഖേദം പ്രകടിപ്പിച്ചു, പാർട്ടി അവർക്കെതിരെ നടപടി എടുത്തു, ഡൽഹി പോലീസ്, മുംബൈ പോലീസ്, കൊൽക്കട്ട പോലീസ്, എഫ്ഐആർ ഫയൽ ചെയ്യുന്നു, അതിനെതിരെ അന്വേഷണം നടത്തുന്നു,. ഇതാണ് ഒരു ജനാധിപത്യ രാജ്യത്ത് ഇന്ന് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നിയമ സംവിധാനം…!
പിന്നെ എന്ത് സംഭവിച്ചു…?
രണ്ടു ഭീകര റാഡിക്കൽ ഇസ്ലാം വിശ്വാസികൾ, അവർ വിശ്വസിക്കുന്ന മതപ്രകാരം എന്താണ് ഏതു രീതിയിൽ പ്രതികരിക്കണം, അതേ രീതിയിൽ ഉദയപ്പൂരിൽ പ്രവർത്തിക്കുന്നു

ഇതിനെതിരെ വളരെ നിസ്സാരമായുള്ള പ്രതികരണം ആയിരിക്കുകയില്ല വരാൻ പോകുന്ന ദിവസങ്ങളിൽ ഇന്ത്യയിൽ ഉണ്ടാകുവാൻ പോകുന്നത്, ഇത് ചിലപ്പോൾ പിടിച്ചാൽ കയ്യിൽ പോലും കിട്ടുകയില്ല അതുകൊണ്ടാണ് രാജസ്ഥാൻ വലിയൊരു ശതമാനം ജില്ലകളിലും സംസ്ഥാന സർക്കാർ കർഫ്യൂ, അതേപോലെ ഇന്റർനെറ്റ് സംവിധാനം പൂർണ്ണമായും നിരോധനം ഏർപ്പെടുത്തിയത്,
എന്റെ അഭിപ്രായത്തിൽ ഇതൊക്കെ ചെയ്തതും ഇതിന് പിറകിൽ നിന്ന് ഭീകരത, അതേപോലെ ഇസ്ലാമിക് റാഡിക്കൽ ടെറർ ഗ്രൂപ്പ്,
ഒരിക്കലും ഇന്ത്യയെ സ്നേഹിക്കുന്ന ഒരു ഇസ്ലാം വിശ്വാസിക്ക് അത് ചിന്തിക്കുവാൻ പോലും കഴിയുകയില്ല,

പക്ഷേ ഇതേപോലെയുള്ള കൊടുംക്രൂരത ചെയ്തു കഴിയുമ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് ഇതൊന്നുമറിയാതെ സമാധാനമായി ജീവിക്കുന്ന ഇസ്ലാമിക വിശ്വാസികളെയാണ്, അതാണ് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളത്,
പറയുവാൻ പോകുന്നത്, റാഡിക്കൽ ഇസ്ലാം, അതേപോലെ അവർ പറയുന്ന ആശയങ്ങൾ അതിനെ പൂർണമായും തള്ളുവാൻ ഉള്ള പ്രാപ്തി ഇന്ത്യയിലുള്ള 200 മില്യൻ മുസ്ലീങ്ങൾ അതിനു ഒറ്റ മനസ്സോടെ തയ്യാറെടുക്കണം, അല്ലെങ്കിൽ ഇതേപോലെയുള്ള ചിദ്രശക്തികൾ നമ്മുടെ സമാധാന ജീവിതം ഉറപ്പായിട്ടും അവർക്ക് തകർക്കുവാൻ കഴിയും …!

എന്റെ ചില ചോദ്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഉത്തരം തരിക…!

എന്തിനാണ് സൗദി അറേബ്യയിൽ വിശുദ്ധ നോമ്പ് സമയത്ത് പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ വന്നവരെ പള്ളിയുടെ ഉള്ളിൽ സ്വയം മനുഷ്യബോംബായി കൊന്ന് രക്തപ്പുഴ ഒഴുക്കിയത്…? അത് ആർക്കു വേണ്ടിയായിരുന്നു…?

കഴിഞ്ഞ രണ്ടുമാസമായി അഫ്ഗാനിസ്ഥാനിൽ വിവിധ മുസ്ലിം പള്ളികളിൽ ആത്മഹത്യ ബോംബായി വെള്ളിയാഴ്ച പ്രാർത്ഥിക്കാനായി വന്നവരെ ഏകദേശം 700 ലധികം പേരെയാണ് കൊന്നുതള്ളിയത്, ആർക്കുവേണ്ടിയാണ് ഈ റാഡിക്കൽ ഇസ്ലാം ഭീകരർ ഈ ക്രൂരത കാട്ടിക്കൂട്ടിയത്…?

പാക്കിസ്ഥാനിൽ പെഷവാർ അതേപോലെ പല സ്ഥലങ്ങളിൽ വെള്ളിയാഴ്ച നമസ്കാരം പല പള്ളികളിൽ ബോംബ് പൊട്ടിച്ച് നിസ്കാരത്തിനു വന്ന നിരപരാധികളെ കൊല്ലുന്നു, ആർക്കുവേണ്ടിയാണ് …?
സർക്കാർ ആശുപത്രിയിൽ വരുന്ന രോഗികളെ ബോംബ് വെച്ചും വെടിവെച്ചും കൊല്ലുന്നു ഇസ്ലാമിക റേഡിക്കൽ ഭീകരർ, ആർക്കുവേണ്ടിയാണ് ..?

കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളിൽ കയറി കൊച്ചു കുട്ടികളെ വെടിവെച്ചു കൊല്ലുന്നു, പാകിസ്ഥാനിൽ, ആർക്കു വേണ്ടിയാണ്…?
ഈ രാജ്യങ്ങൾ എല്ലാം തന്നെ ഇസ്ലാമിക രാജ്യങ്ങളാണ്, അപ്പോൾ ചോദ്യം ആർക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്…? ഇവരുടെ ആവശ്യം എന്താണ്…!

ഇസ്ലാം മതത്തിന്റെ ഏറ്റവും വലിയ ശത്രു ഇസ്ലാം മതത്തിൽ നിന്നും തന്നെയുള്ളവരാണ്…!

Anandhu Ajitha

Recent Posts

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

16 minutes ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

2 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

2 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

2 hours ago

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

2 hours ago

2026 ൽ പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും ! ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

3 hours ago