ലഖ്‌നൗ: കൃഷ്ണജന്മ ഭൂമിയിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി അലഹബാദ് ഹൈക്കോടതി. മഥുരയിലെ കത്ര കേശവ്‌ദേവ് ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ അധിനിവേശക്കാരൻ ഔറംഗസീബ് തകര്‍ത്തുവെന്നും അതിനു മുകളിലാണ് ഷാഹി മസ്ജിദ് പണിതതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ തന്നെ പള്ളി നില്‍ക്കുന്ന ഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നും, ഒപ്പം കേസില്‍ തീര്‍പ്പാകുന്നതുവരെ ഹിന്ദുക്കള്‍ക്ക് ആ ഭൂമിയില്‍ ആഴ്ചയിലെ ചില ദിവസങ്ങളിലും ജന്‍മാഷ്ടമിയിലും ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കുന്ന കാര്യത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മഥുരയുടെ ഷാഹി മസ്ജിദ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത് 13.37 ഏക്കര്‍ വിസ്തൃതിയുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലാണെന്നും, അത് ഭക്തര്‍ക്കും, ഹൈന്ദവര്‍ക്കും അവകാശപ്പെട്ടതാണെന്നും അവിടെ സ്ഥിതി ചെയ്യുന്ന ഷാഹി ഇദ്ഹാ മസ്ജിദ് പൊളിച്ച് നീക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. ഈ കേസിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…