തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും പ്രമുഖ ന്യൂമറോളജിസ്റ്റും മന്ത്രശാസ്ത്ര വിദഗ്ധനും മോട്ടിവേഷൻ സ്പീക്കറുമായ എം. നന്ദകുമാർ ഐ. എ എസിൻ്റെ നേതൃത്വത്തിലാണ് ഭക്തസുഗദം – ക്ഷേത്ര ദർശനം എന്ന പരിശീലന ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലെ സരസ്വതി മണ്ഡപത്തിൽ ആരംഭിച്ച പരിശീലന ക്ലാസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കമ്പ്യൂട്ടർ വൽക്കരണം പൂർത്തിയാക്കുന്നതിനോടൊപ്പം ക്ഷേത്രങ്ങളിലെ ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം ശക്തമാക്കുക, ക്ഷേത്ര ദർശനം സുഗമമാക്കുക, ജീവനക്കാർക്ക് ജോലിഭാരം കൊണ്ടുള്ള മാനസിക സംഘർഷം ഒഴിവാക്കുക, അതത് ക്ഷേത്രങ്ങളിലെ ആചാരങ്ങൾ , ഐതീഹ്യങ്ങൾ എന്നിവ സംബന്ധിച്ച് ജീവനക്കാർ ഭക്തരെ അറിവുള്ളവരാക്കുക തുടങ്ങിയ വിഷയവുമായി ബന്ധപ്പെട്ടുള്ള വലിയ കർമ്മ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ്സംഘടിപ്പിച്ചത്.
നെയ്യാറ്റിൻകര മുതൽ വടക്കൻ പറവൂർ വരെയുള്ള ഗ്രൂപ്പുകളിലെ എല്ലാ ജീവനക്കാർക്കും അതത് കേന്ദ്രങ്ങളിൽ വച്ച് മെയ് അവസാന ആഴ്ച മുതൽ ക്ലാസുകൾ നൽകുവാൻ തീരുമാനിച്ചിട്ടുള്ളതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു സ്വാഗതം ആശംസിച്ചു. ദേവസ്വം കമ്മീഷണർ ഇൻചാർജ് വി.എസ്. രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജയറാം പരമേശ്വരൻ, ദേവസ്വം അക്കൗണ്ട്സ് ഓഫീസർ അജികുമാർ, എക്സിക്യൂട്ടീവ് എഞ്ചീനിയർ രജ്ജിത്ത് കെ. ശേഖർ, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർമാരായ ആശാബിന്ദു,എസ്.പി. പ്രജിത്ത് കുമാർ, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. സാംസ്കാരിക പുരാവസ്തു ഡയറക്ടറും പരിശീലന പരിപാടിയുടെ കോ – ഓർഡിനേറ്ററുമായ ആർ. റെജിലാൽ യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…