Featured

പൊട്ടിക്കരഞ്ഞ് മേയർ !സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ മഴ

രണ്ട് ദിവസമാണ് ആകാംഷയോടെയാണ് സംസ്ഥാനം ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിക്കായി കാത്തിരുന്നത് . എന്നാൽ ഇന്ന് ആ കാത്തിരിപ്പിന് വിരാമം ആകുകകയായിരുന്നു . വളരെ സംഘടകരമായ വർത്തയാണ് കാത്തിരുന്നവരെ തേടിയെത്തിയത് . എന്നാൽ ആമയിഴഞ്ചാൻതോട് മാലിന്യം കുന്നുകൂടിയതിൽ സർക്കാരിന്റെ അനാസ്ഥ വളരെ വലുതാണ്. പലഭാഗങ്ങളിലും നിന്നും സർക്കാരിനെതിരെയും മേയോർക്കെതിരെയും കനത്ത വിമർശനമാണ് വന്നത് . എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് രക്ഷിക്കാനാകാത്തതിൽ മേയർ ആര്യ രാജേന്ദ്രൻവിങ്ങിപൊട്ടുന്ന ദൃശ്യങ്ങളാണ്. . വിമർശനങ്ങൾക്കു പിന്നാലെയാണ് മേയർ വികാരധീനയായത്. മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ പൊട്ടിക്കരഞ്ഞത്. ഒപ്പം നിന്നവർ ആര്യയെ ആശ്വസിപ്പിച്ചു. ജോയിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നും ആര്യ സി.കെ.ഹരീന്ദ്രനോട് പറഞ്ഞത് . എന്നാൽ ഇത് വെറും നാടകം മാത്രം ആണ് എന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്ന വിമർശനം . ഒരാളുടെ ജീവൻ നഷ്ടപെട്ടിട് ഇങ്ങനെ കിടന്ന് കരഞ്ഞിട്ട് എന്ത് കാര്യം . തിരുവനന്തപൂരത്തിന്റെ നഗരമധ്യത്തിലാണ് ഇത്രയും മാലിന്യ കൂമ്പാരം അടിഞ്ഞ് കൂടിയത്ത് . അതിന് ഒന്നും ചെയ്യാൻ കഴിയാതെ മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞ് കാണിച്ചിട്ട് എന്ത് കാര്യം.എന്നാൽ ഇത്രയും ആയിട്ട് അടുത്ത ആളുടെ തലയിലേക്ക് പഴിചാരിയിട്ട് യാതൊരു കാര്യവുമില്ല . ഈ ഒരു പ്രശ്നത്തിലൂടെ ശ്രദ്ധേയമാകുന്നത് സംസ്ഥാന സർക്കാർ എന്താന്ന് ഇത്രയും കാലം ചെയ്തിരുന്നത് എന്നാണ് .

ശനിയാഴ്ചയാണ് നഗരമധ്യത്തിൽ തോട്ടിൽനിന്ന് മാലിന്യം നീക്കുന്നതിനിടെ ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതാവുന്നത് . നെയ്യാറ്റിൻകരയ്ക്കു സമീപം മാരായമുട്ടം വടകര സ്വദേശി ജോയിയെയാണ് കാണാതായത്. ആദ്യ ദിവസം അഗ്നിശമനസേനയും സ്കൂബാ ഡൈവർമാരും ചേർന്ന് രാത്രി വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്തതാൻ കഴിഞ്ഞില്ലായിരുന്നു . രാത്രിയോടെ ടെക്നോപാർക്കിലെ കമ്പനിയുടെ റോബോട്ട്‌ സ്ഥലത്ത് എത്തിച്ച് തിരച്ചിൽ നടത്തി.ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച രാവലെ പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കിൽപ്പെട്ടത്. തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു . ഇത്രയും രക്ഷ പ്രവർത്തനം നടത്തിയിട്ടും ജോയിയെ കണ്ടത്താൻ വൈകിയത്തിലൂടെ തന്നെ മനസിലാക്കാം എത്രത്തോളം മാലിന്യം അതിൽ കുന്നുകൂടിയിരിക്കുന്നത് എന്ന് .

പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഈ തുരങ്കത്തിന്റെ ഇരുവശത്തുനിന്നു 15 മീറ്റർ ദൂരം വരെ സ്കൂബാ ഡൈവർമാർ ഉള്ളിൽ കടന്നു പരിശോധിച്ചു. മാലിന്യം നിറഞ്ഞ്‌ തുരങ്കത്തിന്റെ വീതി കുറഞ്ഞതിനാൽ കൂടുതൽ പരിശോധന അസാധ്യമായി.റെയിൽവേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനായി റെയിൽവേ, കരാറുകാരെ ഏർപ്പെടുത്തിയിരുന്നു. കരാർ നൽകിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. മൂന്നുദിവസം മുമ്പാണ് ഇയാൾ കരാറുകാർക്കൊപ്പം ശുചീകരണത്തിന് ചേർന്നത്. ശനിയാഴ്ച രാവിലെയോടെ തമ്പാനൂർ പവർഹൗസ് ഭാഗത്തെ തോട്ടിലെ മാലിന്യം നീക്കിയശേഷം ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തേക്ക് ശുചീകരണത്തിന് എത്തിയതായിരുന്നു ജോയി. മറ്റ് രണ്ടു അതിഥി തൊഴിലാളികൾ ശുചീകരണത്തിന് ഉണ്ടായിരുന്നെങ്കിലും അപകടസമയത്ത് ജോയി മാത്രമായിരുന്നു തോട്ടിനുള്ളിലെ ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ സൈറ്റ് സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ, ജോയിയോട് തിരികെ കയറാൻ നിർദേശിച്ചു. ടണലിൽ കല്ലിൽക്കയറി നിൽക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ഉടൻ തന്നെ സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും ജോയിക്ക് രക്ഷപ്പെടാനായില്ല.എന്നാൽ കോർപറേഷന്റെയും മേയറുടെയും ഭാഗത്ത് നിന്ന് എന്തൊക്കെ ന്യായികരണം ഇറക്കാൻ നോക്കിയാലും ജോയിയുടെ വീട്ടുകാർക്ക് ഉണ്ടായ നഷ്ട്ടം നഷ്ട്ടം തന്നെയാണ് .

Anandhu Ajitha

Recent Posts

“ഇന്ത്യക്കാരനാണോ നിങ്ങൾ?” ! IFFK-യിൽ മാദ്ധ്യമങ്ങളെ തകർത്തെറിഞ്ഞ റസൂൽ പൂക്കൂട്ടിയുടെ ചോദ്യം

IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…

8 minutes ago

പ്രിയ ശ്രീനിയെ അവസാന നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ ..എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം തുടരുന്നു

കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…

24 minutes ago

ഭാരതത്തിനെതിരെയുള്ള .5 ഫ്രണ്ട് അഥവാ അർദ്ധ മുന്നണി : ഭാരതത്തിന്റെ ആന്തരിക ശത്രുക്കൾ ആരൊക്കെയാണ് ?

ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…

49 minutes ago

ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക കലാപം | CONFLICT IN BANGLADESH

വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…

2 hours ago

ബംഗാൾ ഉൾക്കടലിൽ പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ്!സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ|INDIA BANGLADESH ISSUE

അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…

2 hours ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം I RAJENDRA ARLEKAR

അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…

3 hours ago