MC JOSEPHINR
ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ. പരാതി നല്‍കാത്തതിലുള്ള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. ഒരു അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്ന് ജോസഫൈൻ.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ പരിപാടിക്കിടെയാണ് ജോസഫൈന്‍ പരാതിക്കാരിയോട് പരുഷമായി സംസാരിച്ചത്. എന്നാൽ തന്നെ വിളിച്ചപ്പോള്‍ അതൊരു ഫോണ്‍ ഇന്‍ പരിപാടിയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും, ഒരു പെണ്‍കുട്ടി പരാതി പറയാന്‍ വിളിച്ചപ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ജോസഫൈൻ പറയുന്നത്. തുടർന്ന് ഒന്ന് ഉറക്കെ പറയൂ എന്ന് അവരോട് പറഞ്ഞു. എന്നാൽ പരാതി നല്‍കാത്തതില്‍ ആത്മരോഷത്തോടെ അവരോട് പ്രതികരിക്കുകയായിരുന്നു.
പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈൻ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന വലിയ വിവാദമായതോടെയാണ് അവര്‍ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിക്കകത്തും അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേ ഇല്ല എന്നായിരുന്നു ജോസഫൈന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…