General

മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണം; ലൈംഗിക സമരത്തിലൂടെ ലോകത്തെ രക്ഷിക്കാൻ സ്ത്രീകളോട് ആവശ്യപ്പെട്ട് പെറ്റ

മാംസം കഴിക്കുന്ന പുരുഷന്മാർക്കൊപ്പം സെക്സ് ചെയ്യരുതെന്നും അവർക്ക് സെക്സ് നിഷേധിക്കണമെന്നും പ്രമുഖ മൃ​ഗാവകാശ സംഘടന. മാംസം കഴിക്കുന്ന പുരുഷന്മാരാണ് കൂടുതൽ ​ഗ്രീൻഹൗസ് എമിഷന് കാരണക്കാരാകുന്നത് എന്നാണ് സംഘടന പറയുന്നത്.

പെറ്റ (People for the Ethical Treatment of Animals -PETA) -യുടെ ജർമ്മൻ ഡിവിഷനാണ് സ്ത്രീകളോട് മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സെക്സ് നിഷേധിക്കണമെന്ന് പറഞ്ഞത്. എന്തായാലും പെറ്റയുടെ ഈ അഭിപ്രായം ജർമ്മനിയിലെ ആളുകൾക്കിടയിൽ വലിയ തരത്തിൽ രോഷം സൃഷ്ടിച്ചിട്ടുണ്ട്. സോസേജിഷ്ടപ്പെടുന്ന പുരുഷന്മാർ ഇഷ്ടം പോലെ ഉള്ള സ്ഥലമാണ് ജർമ്മനി.

കഴിഞ്ഞ വർഷം പ്ലോസ് വൺ എന്ന ശാസ്ത്ര ജേണലിൽ നിന്നുള്ള ഗവേഷണം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പെറ്റ സൂചിപ്പിച്ചത്. പുരുഷന്മാരാണ് കൂടുതൽ മാംസം കഴിക്കുന്നത് എന്നും അതിനാൽ അവർ സ്ത്രീകളേക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് കാരണക്കാരാകുന്നു എന്നുമാണ് ജേണലിൽ പറയുന്നത്. അത്തരം ടോക്സിക് മസ്കുലിനിറ്റി ഭൂമിയെ കൊല്ലുകയാണ് എന്നും സംഘടന പറഞ്ഞു. ജനിക്കാത്ത ഓരോ കുട്ടിയും പ്രതിവർഷം 58.6 ടൺ CO2 ലാഭിക്കുമെന്നും സംഘടന അവകാശപ്പെട്ടു. പുരുഷന്മാരിൽ നിന്നും 41 ശതമാനം മാംസ നികുതി ഈടാക്കണമെന്നും പെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. പെറ്റയുടെ അഭിപ്രായ പ്രകടനം വലിയ തരത്തിലുള്ള രോഷമാണ് ജർമ്മനിയിലെ ആളുകൾക്കിടയിൽ ഉണ്ടാക്കിയത്. പ്രത്യേകിച്ച് പുരുഷന്മാർക്കിടയിൽ.

admin

Recent Posts

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

10 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

28 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

30 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

54 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

1 hour ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

1 hour ago