പാരിസ്: ബാഴ്സലോണ വിട്ട പ്രിയ ഫുട്ബോൾ ഇതിഹാസം ലെയണല്‍ മെസ്സി ഇനി നെയ്മറിനും എംബാപ്പെയ്ക്കുമൊപ്പം പിഎസ്ജിയില്‍. മെസി പിഎസ്ജിയുമായി ധാരണയിലെത്തിയതായ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 300 കോടി (35 ദശലക്ഷം യൂറോ) രൂപയാണ് വാര്‍ഷിക പ്രതിഫലം.ഈ ക്ലബുമായി രണ്ട് വർഷത്തേക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. മെസിയും കുടുംബവും ബാഴ്സലോണയിലെ എല്‍ പ്രാത് എയര്‍പോര്‍ട്ടില്‍ നിന്നും പാരിസിലേക്ക് പുറപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
ചിലപ്പോൾ 2024 വരെ കരാര്‍ നീട്ടാനുള്ള സന്നദ്ധതയും പിഎസ്ജി അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ബാഴ്സയുമായുള്ള കരാർ അവസാനിച്ചതോടെ മെസി ഫ്രീ ഏജന്റായിരുന്നു. തുടർന്ന് മെസിക്കായി അഞ്ച് വർഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. പിന്നീട് ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണം മൂലം കരാറിലെത്താന്‍ സാധിച്ചില്ല.
അതേസമയം ബാഴ്സയുടെ മോശം സാമ്പത്തിക സ്ഥിതിയും ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുമാണ് 21 വര്‍ഷം നീണ്ട മെസി – ബാഴ്സ വൈകാരിക ബന്ധത്തിന് അവസാനം കുറിച്ചത്. മെസി ബാഴ്സയില്‍ തന്നെ തുടരുമെന്നും അതിനായി പ്രതിഫലം പകുതിയോളം കുറച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാൽ ലാ മാസിയയിലൂടെ വളര്‍ന്ന മെസിയ്ക്ക് ബാഴ്സയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും അതിനായി ക്ലബ് ശ്രമിക്കുമെന്നും ക്ലബ് പ്രസിഡന്റ് യുവാന് ലാപ്പോർട്ട പറഞ്ഞിരുന്നു.ഇതിനൊക്കെ പിന്നാലെ അപ്രതീക്ഷിതമായാണ് മെസ്സിയെ നിലനിര്‍ത്തില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാഴ്സലോണയ്ക്കായി 778 കളികളില്‍ നിന്നായി 672 ഗോളുകള്‍ മെസ്സി നേടിയിട്ടുണ്ട്. കൂടാതെ 268 അസിസ്റ്റുകളും നടത്തി. 35 കിരീടനേട്ടങ്ങളില്‍ ബാഴ്സയ്ക്കൊപ്പമുണ്ടായിരുന്ന മെസ്സി 6 തവണ ബലോന്‍ ദി ഓര്‍ പുരസ്കാരവും 6 തവണ ഗോള്‍ഡന്‍ ബൂട്ടും 8 തവണ ലാലിഗയിലെ ടോപ് സ്കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…