Messi with Instagram and record Messi's post went viral; The most liked image on Instagram
ഖത്തർ : ലോകകപ്പ് കിരീടം നേടി മെസ്സിയും സംഘവും ചരിത്രം കുറിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ അര്‍ജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും വൈറലാവുകയാണ് .
ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ചിത്രമായി മെസ്സി പങ്കുവച്ച പോസ്റ്റ് മാറി. കിരീടം നേടിയതിന് പിന്നാലെയാണ് ലോകകപ്പുയര്‍ത്തുന്ന ചിത്രങ്ങള്‍ മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മിനിറ്റുകള്‍ക്കം ചിത്രങ്ങൾ വൈറലായി. നിലവില്‍ 57 മില്ല്യണിലധികം ലൈക്ക് ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ 50 മില്ല്യണ്‍ ലൈക്ക് നേടിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന റെക്കോർഡ് കൂടി ഈ ചിത്രങ്ങൾ നേടിയിരുന്നു.
ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയിരുന്ന വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗിന്റെ ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡാണ് മെസ്സി മറികടന്നത്. മെസ്സിയുടെ പോസ്റ്റ് വന്‍ വൈറലായതോടെ ഫുട്‌ബോള്‍ ആരാധകര്‍ വേള്‍ഡ് റെക്കോര്‍ഡ് എഗ്ഗിന്റെ പോസ്റ്റ് ഡിസ്‌ലൈക്ക് ചെയ്യാനാരംഭിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തേ ഒരു കായികതാരത്തിന്റെ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്‍സ്റ്റഗ്രാം പോസ്റ്റായും മെസ്സിയുടെ പോസ്റ്റ് മാറിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ 400 മില്ല്യണിലധികം ആളുകളാണ് മെസ്സിയെ പിന്തുടരുന്നത്.
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…