കോട്ടയം: സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയെന്നു തുറന്നുസമ്മതിച്ച് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചില്‍.
ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നു വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ കൈക്കലാക്കിയതു പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണു വൈസ് ചാന്‍സലറുടെ വിശദീകരണം.
വിദ്യാര്‍ഥികളുടെ ഫാള്‍സ് നന്പറടങ്ങിയ ഉത്തരക്കടലാസുകള്‍ പരീക്ഷാ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍. പ്രഗാഷിന് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഒപ്പിട്ട് കത്ത് നല്‍കിയതാണു വിവാദമായത്. അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടവയാണ് ഈ ഉത്തരക്കടലാസുകള്‍. സംഭവത്തില്‍ വിസി, ആര്‍. പ്രഗാഷ് എന്നിവര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…