Pin Point

മിലൻ കാ ഇതിഹാസ്, പരമ്പര – 54 | ഇതിഹാസത്തിൻ്റെ തുടരുന്ന പര്യവസാനം | സി. പി. കുട്ടനാടൻ

പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് ഹൃദയം നിറഞ്ഞ നമസ്കാരം. ഇത് മിലൻ കാ ഇതിഹാസിൻ്റെ അവസാന ഭാഗമാണ്. അവസാനില്ലാതെ തുടരുന്ന വർത്തമാനകാലത്തിൻ്റെ ഇതിഹാസം ഭാവിയിൽ എന്നെങ്കിലും ജഗദീശ്വരാനുഗ്രഹത്തോടെ എഴുതാം. 2020 ഓഗസ്റ്റ് 31 മുതൽ 2021 നവംബർ 10 വരെ ‘ബട്ട്വാരാ കാ ഇതിഹാസ്’ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എന്ന ന്യൂസ് പോർട്ടലിൽ 21 ഭാഗങ്ങളായും, 2022 ജനുവരി 2 മുതൽ 2023 മാർച്ച് 12 വരെ തത്വമയി ന്യൂസിൽ ‘മിലൻ കാ ഇതിഹാസ്’ എന്ന പേരിൽ 54 തുടർ ഭാഗങ്ങളായും പ്രസിദ്ധീകരിയ്ക്കപ്പെട്ട ഈ ലേഖന പരമ്പരയ്ക്ക് നിങ്ങളിൽ നിന്നും ലഭിച്ച അവാച്യമായ പിന്തുണയ്ക്ക് നന്ദിപറയുവാൻ എൻ്റെ പക്കൽ വാക്കുകളില്ല.

ഭാരതം എന്ന രാഷ്ട്രത്തോടും അതിൻ്റെ വൈവിദ്ധ്യ പൂർണമായ സംസ്കാരത്തോടും അതിൽ അന്തർലീനമായ ഹിന്ദുത്വത്തോടുമുള്ള അടങ്ങാത്ത സ്നേഹവും ബഹുമാനവുമാണ് ഈ ലേഖന പരമ്പര എഴുതുവാനുള്ള അന്തഃചോദന. നമ്മുടെ രാഷ്ട്രം എങ്ങനെ നിലനിന്നു വന്നുവെന്നും അതിലെ രാഷ്ട്രീയ അവസ്ഥയും നേതൃത്വവും എങ്ങനെ രാഷ്ട്രത്തെ സ്വാധീനിച്ചുവെന്നുമുള്ള അന്വേഷണമായിരുന്നു ഈ പരമ്പര ലേഖനങ്ങളിൽ മുഴുവനുമുണ്ടായിരുന്നത്. ബോദ്ധ്യമുള്ള സത്യങ്ങൾ മാത്രം എഴുതപ്പെട്ട ഇതിൽ കടന്നുകൂടപ്പെട്ട മാനുഷികമായ ചില തെറ്റുകൾ കൃത്യ സമയങ്ങളിൽ ചൂണ്ടിക്കാട്ടിയ സന്മനസുകളുടെ സഹായത്തോടെ അത് തിരുത്തുവാൻ സാധിച്ചുവന്ന ചാരിതാർഥ്യം ഞാൻ ഏവർക്കും പങ്കുവയ്ക്കുന്നു.

നിരവധി ലേഖന പരമ്പരകൾ വിവിധങ്ങളായ ഓൺലൈൻ പോർട്ടലുകളിൽ വന്നുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തിൽ സി. പി. കുട്ടനാടൻ എന്ന എനിയ്ക്ക് ദേശീയ പക്ഷത്തു നിന്നും ലേഖനങ്ങളെഴുതുവാൻ അവസരം നൽകിയ തത്വമയി ന്യൂസിൻ്റെ ഡെസ്ക് മുതൽ മേലധികാരികൾ വരെയുള്ള ദേശീയവാദികളോട് ഈയവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. മിലൻ കാ ഇതിഹാസിൻ്റെ ഈ അവസാന ഭാഗം ഉൾക്കൊള്ളുന്നത് 2023ലെ കാലദൈർഘ്യം കുറഞ്ഞ ചെറിയ ചരിത്രം മാത്രമാണ്. എന്നാൽ ചില രേഖപ്പെടുത്തലുകളും ഭാവിയെക്കുറിച്ചുള്ള ചില പ്രതീക്ഷകളും ഇതിൽ പങ്കുവയ്ക്കപ്പെടുന്നു.

2023 ആരംഭിയ്ക്കപ്പെടുമ്പോൾ ഭാരതം എന്ന നമ്മുടെ രാഷ്ട്രം ആഗോള ശക്തിയാണ്. സാമ്പത്തികമായി വളർച്ച മാത്രം രേഖപ്പെടുത്തുന്ന ഉജ്ജ്വലമായ നിയമവാഴ്ചയുള്ള രാജ്യം. ലോകത്തിന് അവഗണിയ്ക്കാനാവാത്ത സൈനിക ശക്തിയാണ് നമ്മുടെ നാട്. ആഗോള ക്ഷേമത്തിനായി നിലപാടുകൾ കൈക്കൊള്ളുന്നവരാണ് നമ്മുടെ ഭരണ സാരഥികൾ. കൃത്യമായ വിദേശ നയവും ജനാധിപത്യത്തിലൂന്നിയ പ്രവർത്തനവും ലോക ജനതയിൽ ഇന്ത്യയെക്കുറിച്ച് മികച്ച അടയാളങ്ങൾ കോറിയിടുമ്പോൾ അത് സഹിയ്ക്കാനാവാത്ത വലിയൊരു പറ്റം ദുരന്തര പ്രതിലോമ ശക്തികൾ ഇന്ത്യയെ കരിതേച്ചു കാണിയ്ക്കുവാൻ ബോധപൂർവം രംഗത്തുണ്ട്. അവർ ആഗോള തലത്തിൽ വിപുലമായി അജണ്ടകൾ സെറ്റ് ചെയ്ത് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ പിന്തുണയോടെ വളരെ സംഘടിതമായി ഇത് ചെയ്തു പോരുന്നു.

ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെ നയിയ്ക്കുന്ന നരേന്ദ്രമോദി എന്ന ഇന്ത്യ കണ്ട ഗംഭീരനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഴിമതി രഹിതമായി രാഷ്ട്രം നേടിയെടുത്ത വിജയങ്ങൾ ഇക്കൂട്ടർക്ക് സഹിയ്ക്കാവുന്നതിലും അപ്പുറമായിരിയ്ക്കുന്നു. ‘സുസ്ഥിരമായ ഇന്ത്യ, സുശക്തമായ ഇന്ത്യ’ എന്ന അവസ്ഥ ഇവർക്ക് ദഹിക്കില്ല. ഇങ്ങനെ ദഹനക്കേട് ബാധിച്ചവരിൽ പല പ്രകാരത്തിലുമുള്ള ആളുകളുണ്ട്. സാമ്പത്തികവും സൈനികവുമായ ഇന്ത്യൻ പുരോഗതി അവർക്ക് അചിന്തനീയമാണ്. എക്കാലവും മറ്റുള്ളവരുടെ തിട്ടൂരങ്ങൾക്ക് വശംവദരായി ഭരിച്ച കോൺഗ്രസ്സ് ഭരണാധികാരികളാണ് അവർക്ക് പ്രിയപ്പെട്ടവർ. ശക്തനായ നരേന്ദ്ര ദാമോദർദാസ് മോദിയെ അംഗീകരിയ്ക്കുവാൻ അവർക്ക് മടിയാണ്.

2023 ജനുവരിയിൽ ആദ്യമായി വന്ന വലിയ വാർത്ത 7 വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ നടപ്പാക്കിയ കറൻസി പിൻവലിയ്ക്കൽ നടപടിയെ പരമോന്നത ഇന്ത്യൻ സുപ്രീംകോടതി ശരിവച്ചു എന്നതായിരുന്നു. രാഷ്ട്രീയമായ പല ചെളിവാരിയേറുകൾക്ക് ഇതും വിധേയമായി. ഇടയ്ക്കിടക്ക് കാശ്മീരിൽ ഒറ്റപ്പെട്ട ചില അക്രമങ്ങൾ നടന്നിരുന്നു. ഇതിനിടയിലെല്ലാം രാഹുൽഗാന്ധി നടത്തിയിരുന്ന ‘ഭാരത് ജോഡോ’ യാത്രയെപ്പറ്റിയുള്ള വാർത്തകളും മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചു വന്നു.

എന്നാൽ പത്രക്കാർക്ക് ആഘോഷിയ്ക്കുവാനുള്ള മരുന്ന് വരുന്നുണ്ടായിരുന്നു. അതാണ് ബ്രിട്ടിഷ് ബ്രോഡ്‌കാസ്റ്റിങ് കോർപറേഷൻ ചാനലിൻ്റെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യു്മെൻ്ററി. ഇന്ത്യൻ സുപ്രീംകോടതി വരെ വിചാരണ ചെയ്ത് തീർപ്പാക്കിയ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് എന്ന പ്രഹേളിക വീണ്ടും കുത്തിപ്പൊക്കി ഇന്ത്യയിൽ ഒരു വിവാദമുണ്ടാക്കുക എന്നതായിരുന്നു ഇതിൻ്റെ പിന്നിലുള്ള അജണ്ട. ചാരം മൂടിയതിനെ വീണ്ടും ഊതി പുറത്തെടുക്കുക. ഇന്ത്യയെ ആഗോള തലത്തിൽ കരിതേച്ചു കാണിയ്ക്കുക. നരേന്ദ്രമോദി എന്ന സർവ്വസമ്മതനു മേൽ കരിനിഴൽ വീഴ്ത്തുക എന്നതൊക്കെയായിരുന്നു ഇതിന് പിൻവർത്തിച്ച ഘടകങ്ങൾ. ഇതിൻ്റെ പ്രക്ഷേപണം ജനുവരി 17ന് ആയിരുന്നു. ഇന്ത്യൻ ഭരണകൂടം ഇതിൻ്റെ സംപ്രേക്ഷണം ഇന്ത്യയിൽ നിരോധിച്ചു. തുടർന്ന് ടെലഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ ഡോക്യു്മെൻ്ററി വീഡിയോ ഡൗൺലോഡ് ചെയ്ത് പ്രതിപക്ഷ യുവജന പ്രസ്ഥാനങ്ങൾ പരസ്യമായി ഇതിൻ്റെ പ്രദർശനം പരസ്യമായി സംഘടിപ്പിച്ചു. ഇത് പലയിടങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രസ്തുത ഡോക്യു്മെൻ്ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് പ്രക്ഷേപണം ചെയ്യപ്പെട്ടു. ഇതേക്കുറിച്ചുള്ള വിവാദങ്ങളും മാദ്ധ്യമ സ്വാതന്ത്ര്യ ചർച്ചകളും നടന്നു വന്നു.

ബിബിസി ഡോക്യു്മെൻ്ററി പ്രശ്നം കെട്ടടങ്ങിയ ശേഷം അന്ന് തന്നെ അടുത്ത സംഗതി വിദേശത്തു നിന്നെത്തി വിപണിയും ഓഹരികളും ഇടിയുമെന്ന് പ്രതീക്ഷിച്ച് ഓഹരികള്‍ കൈവശമില്ലാതെ, വിറ്റതിനു ശേഷം വില കുറയുമ്പോള്‍ തിരിച്ചു വാങ്ങി ലാഭമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ വിഭാഗത്തിലെ അറിയപ്പെടുന്ന അമേരിക്കന്‍ കമ്പനിയായ ഹിൻഡൻബർഗ് എന്ന കമ്പനി, ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനി എന്ന ഗുജറാത്തി ബിസിനസുകാരൻ്റെ അദാനി ഗ്രൂപ്പ് ഓഫ് എൻ്റർപ്രൈസസിൻ്റെ വിദേശ എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടക്കുന്ന ബോണ്ടുകൾ ആദ്യം ഷോർട്ട് സെല്‍ ചെയ്ത് ലാഭമുണ്ടാക്കിയ ശേഷം ജനുവരി 24ആം തീയതി, അദാനി ഗ്രൂപ്പിൻ്റെ 20,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ളിക് ഓഫർ നടക്കാനിരിക്കുന്നതിന്‍റെ തൊട്ടു മുന്‍പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്നും ഓഹരി വിപണിയിൽ കൂടുതൽ നേട്ടം കൊയ്യാനായി യഥാർത്ഥ മൂല്യത്തിൻ്റെ 85% വരെ ഓഹരി വില പെരുപ്പിച്ചു കാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണന്നും ആരോപിയ്ക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് വാർത്തയാക്കി.

ഇതോടെ അദാനിയുടെ ഓഹരികളുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യയിലെ പത്രമാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും ചാകരയായിരുന്നു പിന്നീട്. ഇതോടെ ഒരു കാര്യം ബോദ്ധ്യമായി പൊതു തിരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ആരംഭിച്ചിരിയ്ക്കുന്നു. അദാനിയും ഗുജറാത്തുകാരൻ, അംബാനിയും ഗുജറാത്തുകാരൻ, മോദിയും ഗുജറാത്തുകാരൻ. ഈ സമവാക്യം എടുത്തങ്ങു പ്രയോഗിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗം ഇതോടെ തകിടം മറിയും എന്ന് പലരും പ്രതീക്ഷിച്ചു / ആഗ്രഹിച്ചു. പക്ഷെ ഒന്നും നടന്നില്ല. അദാനിയ്ക്ക് നഷ്ടം വന്നത് മാത്രം മിച്ചം. ശേഷം നഷ്ടം വന്ന ഓഹരികൾ കുറഞ്ഞ വിലയ്ക്ക് ഹിൻഡൻബർഗ് വാങ്ങുകയും ചെയ്തു. ഇതാണ് സംഭവത്തിൻ്റെ രത്നച്ചുരുക്കം. കുറേനാൾ മോദിയെയും അദാനിയേയും ചേർത്ത് പറഞ്ഞു പുകമറ സൃഷ്ടിയ്ക്കാനും. ഇവർക്കിടയിൽ എന്തോ വലിയ ബന്ധമുണ്ടെന്ന പ്രതീതി പൊതുജനത്തിനിടയിൽ നിലനിർത്തുവാനും അത് അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുവാനും ഉദ്യമിച്ചുകൊണ്ട് അദാനി പ്രശ്‌നം അങ്ങനെ കിടക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇതിൻ്റെ അടുത്ത വേർഷൻ ഉണ്ടാകും.

ഇതിനിടെ രാഹുൽ രാജീവ് നടത്തിവന്ന ഭാരത് ജോഡോ യാത്ര ജനുവരി 30ന് അവസാനം കണ്ടു. കാശ്മീരിലൂടെ സമാധാനപരമായി യാത്ര കടന്നുപോയി. പൊതുജനം ഇതിന് നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞു. കോൺഗ്രസ്സ് ഭരിച്ചിരുന്നെങ്കിൽ ഒരിയ്ക്കലും സാധ്യമാകാത്ത സംഗതിയായിരുന്നു ഇത്. കശ്മീരിൻ്റെ പ്രകൃതി ഭംഗി ആസ്വദിയ്ക്കുന്ന രാഹുലിൻ്റെയും സഹോദരി പ്രിയങ്ക വാദ്രയുടെയും ചിത്രങ്ങൾ കോൺഗ്രസ്സുകാർ പ്രചരിപ്പിച്ചപ്പോൾ അത് നരേന്ദ്രമോദി സർക്കാരിൻ്റെ ഭരണ നേട്ടമായി പൊതുജനം വ്യാഖ്യാനിച്ചു. സത്യത്തിൽ കശ്മീരിലെ മാറ്റങ്ങൾ അത്ഭുതാവഹമായിരുന്നു. ടൂറിസം അടക്കമുള്ള സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ നരേന്ദ്രമോദി സർക്കാർ കാശ്മീരിനെ ത്വരിത ഗതിയിൽ മാറ്റിക്കൊണ്ടിരുന്നു.

ഇതേ ദിവസം തന്നെ (ജനുവരി 24) സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ വച്ച് അമേരിയ്ക്കൻ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ് ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്കെതിരെയും ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെയും രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. ദേശീയതാ വാദം ഇല്ലാതാക്കണം എന്നതാണ് ജോർജ് സോറോസിൻ്റെ ആഗ്രഹം. ഇന്ത്യയുടെ ദേശീയതാ ബോധം അയാളെ ഭയപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ അയാൾ പറഞ്ഞു. നിലവിൽ തന്നെ ഭാരതം ഹിന്ദുരഷ്ട്രമാണ്‌ എന്നതാണ് ആർഎസ്എസിൻ്റെ വാദം എന്ന ഭാഗമൊക്കെ വിസ്മരിച്ച് സോറോസിൻ്റെ സമാന മനഃസ്ഥിതിക്കാരായ ഇന്ത്യയിലെ വൈതാളികർ ഇതേറ്റുപാടി കുരച്ചു. ഇന്ത്യയുടെ പുരോഗതി സഹിയ്ക്കുവാൻ സാധിയ്ക്കാത്ത ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത് രുചിയ്ക്കാത്ത ഇക്കൂട്ടർ ഇന്ത്യയുടെ കണക്ടിവിറ്റിയിൽ ഉണ്ടായ പുരോഗത്തിലുമൊക്കെ അസഹ്യത രേഖപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നു.

ഇതേ സമയം പാകിസ്ഥാൻ എന്ന ഭീകര രാഷ്ട്രം സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി. പണപ്പെരുപ്പവും ദാരിദ്ര്യ ദുരിതങ്ങളുമായി ഇസ്‍ലാമിക ഭീകരത പാകിസ്ഥാനിൽ അഴിഞ്ഞാടി. ഇതൊക്കെ ഇന്ത്യയിലെ ബിജെപി രാഷ്ട്രീയത്തിന് കരുത്തായി. ഇന്ത്യൻ പ്രധാനമന്ത്രിയെ ഞങ്ങൾക്ക് വേണം എന്ന് പറയുന്ന പാക്കിസ്ഥാനികളുടെ വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിയ്ക്കപ്പെട്ടു. പത്തുമുഴം കത്തികൊണ്ട് കുത്തിവാങ്ങി തങ്ങളുടെ പൂർവികർ നടത്തിയ ബട്ട്വാരയിൽ ഇന്ന് പാകിസ്ഥാൻ ദുഃഖിയ്ക്കുന്നു. ശ്രീലങ്കയുടെ അവസ്ഥയും സമാനമായി തുടർന്നു പോരുന്നു. നിലവിലത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി തന്നെ വീണ്ടും 2024ലെ പൊതു തിരഞ്ഞെടുപ്പിൽ വിജയിയ്ക്കും. 2025ൽ ആർഎസ്എസിൻ്റെ 100ആം പിറന്നാൾ ആഘോഷിയ്ക്കുമ്പോൾ ഒരു സ്വയംസേവകനായിരിയ്ക്കും ഭാരത പ്രധാനമന്ത്രി.

ഇനി നമുക്ക് ഈ ലേഖന പരമ്പരയുടെ ആശയങ്ങളുടെ പരിസമാപ്തിയിലേയ്ക്ക് കടക്കാം. ഭാരത വിഭജനമായിരുന്നു യഥാർത്ഥത്തിൽ ഈ ലേഖന പരമ്പര ചർച്ച ചെയ്ത ഏറ്റവും വലിയ ഭാഗം. സ്വാഭാവികമായി സ്വാതന്ത്ര്യ സമരം പറയാതെ അത് പൂർത്തിയാവുകയുമില്ല. അതിനാൽ നമ്മൾ സ്വാതന്ത്ര്യ സമരത്തിലൂടെയും സഞ്ചരിച്ചു. വിഭജനത്തിൻ്റെ അവഷിപ്തമായ പാകിസ്ഥാൻ ഇന്ന് ഇടയ്ക്കിടയ്ക്ക് നടക്കുന്ന ഭീകരാക്രമണങ്ങളും അതിനുള്ള ഇന്ത്യൻ തിരിച്ചടികളും സർജിക്കൽ സ്ട്രൈക്കുകളുമൊക്കെ ആസ്വദിച്ച് ആഘോഷമായി കഴിഞ്ഞു കൂടുന്നു. വീണ്ടും ഇന്ത്യയെ വിഭജിച്ച് കാശ്മീറിനെ അടർത്തി മാറ്റാമെന്ന ദിവാസ്വപ്നവുമായി ഇസ്ലാമിക ഭീകരരെ പടച്ചു വിട്ട് അവർ കാത്തിരിയ്ക്കുന്നു. മുസ്ലിം ജനസംഖ്യയുടെ വർദ്ധനയായിരുന്നു ഇതിനു കാരണം.

ജനസംഖ്യ വർദ്ധിച്ചാലും മതഗ്രന്ഥങ്ങൾ നിരന്തരം പഠിച്ചാലും അടിസ്ഥാന സ്വഭാവം മാറാത്ത ഒരേയൊരു മതവിഭാഗം മാത്രമേ ഈ ലോകത്തുള്ളൂ. അത് ഹിന്ദുക്കളാണ്. ജനസംഖ്യ കുറവായിരിയ്ക്കുമ്പോൾ ഒരു സ്വഭാവവും ജനസംഖ്യ വർദ്ധിയ്ക്കുമ്പോൾ മറ്റൊരു സ്വഭാവം ഹിന്ദുക്കൾ കാട്ടാറില്ല. ഹിന്ദുക്കൾ മതപഠനം നടത്തിയാൽ ആത്യന്തികമായി അവൻ കാട്ടിൽ കയറി തപസിന് പോകും. മതപഠനം നടത്തിയില്ലെങ്കിലും പ്രശ്‌നമില്ല. ഇതെല്ലാം യാഥാർഥ്യമായിരിയ്‌ക്കെ നിരന്തരം ഭർത്സനം മാത്രം കേൾക്കുന്ന ജനവിഭാഗമാണ് ഹിന്ദുക്കൾ.

മുസ്ലീങ്ങൾക്കെതിരായി ഇന്ത്യയിലെവിടെയെങ്കിലും നടക്കുന്ന കയ്യേറ്റങ്ങളെ പർവ്വതീകരിച്ച് അതിനെ ഹിന്ദു ഭീകരതയായി വരച്ചു കാട്ടാൻ അക്ഷീണം യത്നിയ്ക്കുന്ന കോൺഗ്രസ്സുകാരും ഇടതുപക്ഷക്കാരും കടന്നുകൂടിയ മാധ്യമരംഗവും, രാഷ്ട്രീയ, നിയമരംഗവും സമകാലിക ഇന്ത്യയിലെ യാഥാർഥ്യങ്ങളാണ്. വിഭജനത്തിൻ്റെ മുറിവുകൾ പേറിയ, പലായനത്തിൻ്റെ യാഥാർഥ്യങ്ങൾ നിലനിൽക്കുന്ന, ഇസ്ലാമിക രാജ്യങ്ങളിലും മറ്റും ഹൈന്ദവ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് മനസിലാക്കിയ, മുസ്ലിം അതിക്രമത്തിൻ്റെ ഭീകരത കണ്ട ഏതെങ്കിലുമൊരു ഹൈന്ദവൻ ആയുധമെടുത്താൻ അതിനെ കുറ്റപ്പെടുത്തുന്നത് ഇസ്ലാമിക അക്രമങ്ങളോടും അതിൻ്റെ സാമ്രജ്യത്വ ബോധത്തോടും സന്ധി ചെയ്യുന്നതിന് തുല്യമായിരിയ്ക്കും. ലോകമെമ്പാടും ഇസ്ലാം അതിക്രമങ്ങൾ ചെയ്യുമ്പോൾ അത് കാണുന്ന ഇന്ത്യയിലെ മുസ്‌ലിം അതിൽ കോൾമയിർ കൊള്ളുമ്പോൾ ഒരു തിരിച്ചടി നൽകണം എന്ന് ആഗ്രഹിക്കുന്ന ജനതയുടെ വികാരം മനസ്സിലാക്കാതിരിയ്ക്കാൻ മാത്രം നാം അന്ധരാകരുത് വായനക്കാരെ.

ഇനിയുമൊരു ബട്ട്വാരയ്ക്ക് ഇന്ത്യയിൽ സാദ്ധ്യതയുണ്ടോ എന്ന് ചിന്തിച്ചാൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന അതിനുള്ള ശ്രമങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടും. കേരള പ്രാദേശികവാദമുന്നയിക്കുന്ന ചിലകൂട്ടരുണ്ട് നമുക്കിടയിൽ, അവർക്ക് വേണ്ടത് മറ്റൊന്നുമല്ല ഒരു ‘മാപ്പിളസ്ഥാൻ’ ആണെന്നത് വ്യക്തമാണ്. ‘ഖേരളം’ എന്നൊക്കെ മസിലുപിടിച്ചു കൂവുന്നവർ ഇന്ത്യയോടുള്ള വെറുപ്പും പ്രകടമാക്കും. തമിഴ് രാഷ്ട്രം ലക്‌ഷ്യം വയ്ക്കുന്ന വിഡ്ഢികളും ഇന്ത്യയെ തള്ളിപ്പറയും. സംയുക്ത ദ്രാവിഡ രാജ്യം സ്വപ്നം കാണുന്ന ദ്രോഹികളുമുണ്ട്. ഇവർക്കൊക്കെ പൊതുവായി ചില പ്രത്യേകതകൾ കാണാം.

അതെന്തെന്നാൽ ഇവരോടെല്ലാം അനുഭാവം പുലർത്തുന്നവരിൽ, അല്ലങ്കിൽ ഇവരെ എതിർക്കാത്തവരിൽ പ്രധാനികൾ കമ്യുണിസ്റ്റ്, അർബൻ നക്സൽ, ഇസ്ലാമിക് പൊളിറ്റിക്സ് എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളാണെന്ന് മനസിലാക്കാൻ സാധിയ്ക്കും. ഇന്ത്യക്കാരന് അഭിമാനിയ്ക്കാൻ വകതോന്നുന്ന ഒന്നിലും ഇവർക്ക് യാതൊരു താത്പര്യവുമുണ്ടാവാറില്ല. അവർ ഒന്നിച്ചു നിന്ന് നുണ പ്രചരിപ്പിക്കാൻ എപ്പോഴും ഉത്സുകരായിരിയ്ക്കും. കശ്മീരിനെ ഒരു സാധാരണ ഇന്ത്യൻ സംസ്ഥാനം പോലെ മാറ്റിയതിനെ ഇവരെല്ലാം എതിർക്കുന്നു.

ആക്രമണത്തിന് മുമ്പ് മുസ്ലിം ഭീകരരെ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചാൽ അർബൻ നക്സൽ ജിഹാദി ഷാമ്പയ്ൻ സോഷ്യലിസ്റ്റുകൾക്ക് പ്രശ്നമാണ്. ബോംബ് പൊട്ടിയ്ക്കുന്നതിന് മുമ്പ് നിരപരാധികളെ പിടിച്ചേ എന്ന് പറഞ്ഞു പ്രശ്‌നം. ബോംബ് പൊട്ടിച്ചതിനു ശേഷം പിടിച്ചാലും നിരപരാധി ആയിരിക്കും എന്നായിരിയ്ക്കും ഇക്കൂട്ടരുടെ നിലപാട്. കുറ്റം തെളിയിച്ചു തൂക്കികൊല്ലാൻ വിധിച്ചാൽ മനുഷ്യാവകാശം ഉയർത്തും. (ബോംബ് പൊട്ടി മരിച്ചവർക്കൊന്നും ഇല്ലാത്ത മനുഷ്യാവകാശം തീവ്രവാദികൾക്കു കൊടുക്കണം എന്ന് ന്യായം പറയും) കൂടെ പുട്ടിന് പീരയിടുന്നത് പോലെ വധശിക്ഷാ വിരുദ്ധ ക്യാംപെയ്‌നും വധശിക്ഷ നിറുത്തലാക്കിയ രാജ്യങ്ങളുടെ ലിസ്റ്റ് അവതരണവുമൊക്കെയായി ആകെ ജഗപൊഗ. ഇതിലൊരിടത്തും രാഷ്ട്ര ഹിതത്തിന് വേണ്ടി സംസാരിയ്ക്കുന്ന ഒരു ഘട്ടവും ഇക്കൂട്ടർക്ക് ഉണ്ടാവാറില്ല എന്നതാണ് സത്യം. അർബൻ നക്സൽ ജിഹാദി കോട്ടേറിയയുടെ വാക്കുകൾ കേൾക്കാൻ കോൺഗ്രസ്സ് തയാറാകും. അതാണ് കോൺഗ്രസ്സിനെ അപകടകാരിയാക്കുന്ന ഘടകം.

അവർക്ക് പലരീതിയിൽ വേഷപ്രച്ഛന്നരാകാനുള്ള കഴിവുണ്ട്. അവർക്ക് ആകെയുള്ള പേടിസ്വപ്നം ആർഎസ്എസും ഇന്ത്യൻ പട്ടാളവും മാത്രമാണ്. ഈ രണ്ടു സംഗതികളെ എങ്ങനെയെങ്കിലും ദുർബലപ്പെടുത്തിയാൽ ഇന്ത്യയെ പൂട്ടാം എന്ന വ്യാമോഹം ഇവർ കൊണ്ടു നടക്കുന്നു. നമ്മുടെ ജാഗ്രതയാണ് ഇവരുടെ മറ്റൊരു തടസം. അതിനെ മറികടക്കാൻ ലവ് ജിഹാദും സ്നേഹ സംവാദവുമടക്കമുള്ള പല വേലത്തരങ്ങളും ഇവർ ചെയ്യും. നമ്മൾ അതിനൊന്നും നിന്നു കൊടുക്കാൻ പാടില്ല. ഇന്ത്യയുടെ ശക്തിയാണ് നമ്മുടെ ശക്തി. ഹിന്ദുസ്ഥാനല്ലാതെ ഈ ലോകത്ത് മറ്റൊരു രാജ്യവും ‘ഹിന്ദു’ എന്ന നിലയിൽ പരിപൂർണമായി നമ്മളെ ഉൾക്കൊള്ളില്ല. ‘രാഷ്ട്രേ ജാഗ്രതയാൻ വയം’ എന്ന മന്ത്രം മറക്കരുത് നമ്മൾ.

കശ്മീർ പ്രശ്‌നം ഒരു രാഷ്ട്രീയ വിഷയമല്ലന്നും, കാശ്മീരിൽ രാഷ്ട്രീയ പരിഹാരം സാധ്യമല്ലെന്നും, ഇന്ത്യ മുസ്‌ലിം രാഷ്ട്രം ആയിരുന്നെങ്കിൽ കശ്മീർ പ്രശ്നം ഉണ്ടാവില്ലായിരുന്നുവെന്നും ഇതിലൂടെ മനസിലാക്കാം. (കാശ്മീരിന് പാകിസ്ഥാനുമായി ഭൂമിശാസ്ത്രപരമായ ബന്ധമുള്ളതുപോലെ ഹൈദരാബാദിന് പാകിസ്താനുമായി ബന്ധമുണ്ടായിരുന്നുവെങ്കിൽ ഇന്ന് ഹൈദരാബാദും പുകഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു.) അതെ സമയം കാശ്മീരിലും ഹൈദരാബാദിലും ഹിന്ദുക്കളായിരുന്നു ഭൂരിപക്ഷ ജനത എന്ന് ചിന്തിച്ചു നോക്കൂ. ഈ പ്രശ്നം വല്ലതുമുണ്ടാകുമായിരുന്നോ ..? പാകിസ്താൻ്റെ ഭൂപ്രദേശത്ത് ഹിന്ദുവായിരുന്നു ഭൂരിപക്ഷമെങ്കിൽ പാകിസ്ഥാൻ എന്ന രാഷ്ട്രമുണ്ടാകുമായിരുന്നോ ..? ചിന്തിക്കുക ..രാഷ്ട്രം വിഭജിക്കപ്പെടേണ്ടത് ആരുടെ ആവശ്യമാണെന്ന്. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്ലീങ്ങൾ 1947ലെ കറാച്ചി എക്സ്പ്രസ്സ് ട്രെയിൻ മിസ്സായവർ മാത്രമാണ്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചൊക്കെ ഇന്ന് മുസ്ലീങ്ങൾ തഖിയ നിറഞ്ഞ വാദങ്ങൾ ഉന്നയിക്കാറുണ്ട്.

ജനാധിപത്യത്തിലേക്ക് ലോകം നടന്നടുത്ത കാലഘട്ടത്തിലും ഇന്ന് ജനാധിപത്യം നിലനിന്നു പോകുന്ന കാലഘട്ടത്തിലും ജനാധിപത്യത്തിൻ്റെ അധീശത്വത്തിന് ബലം നൽകുന്ന കുറെ ഘടകങ്ങളുണ്ട്. ആ ഘടകങ്ങൾ പരസ്പര പൂരകങ്ങളാണ്. ചിലത് ഉള്ളതും ചിലത് ഇല്ലാത്തതും കൊണ്ടാണ് ലോകത്ത് ജനാധിപത്യം കടന്ന് വന്നതും നിലനിൽക്കുന്നതും. എന്നാൽ ഈ സംഗതികൾ എല്ലായിടങ്ങളിലും ഒരുപോലെയല്ല. പലയിടങ്ങളിലും ഏറിയും കുറഞ്ഞുമിരിയ്ക്കും. അവ ഏതൊക്കെയെന്ന് നമുക്ക് പരിശോധിയ്ക്കാം.

01, പുരോഗമനവാദമുള്ള വിദ്യാസമ്പന്നരായ സാമൂഹിക ബോധമുള്ള ജനങ്ങൾ.
02, എന്ത് സംഭവിച്ചാലും ആര് ഭരിച്ചാലും എനിയ്ക്കും കുടുംബത്തിനും തട്ടുമുട്ടില്ലാതെ കഴിഞ്ഞുപോണം എന്നാഗ്രഹിയ്ക്കുന്ന ജനങ്ങൾ. / ജനാധിപത്യത്തോട് എതിർപ്പില്ലാത്ത സമൂഹവും, അവരുടെ മതവും.
03, ഏകാധിപത്യത്തിൻ്റെ ദൂഷ്യം അനുഭവിച്ചു മതിയായി ജനാധിപത്യത്തെ പരീക്ഷിയ്ക്കാൻ മാനസികമായി തയ്യാറെടുത്ത ധിഷണാശാലികളായ ജനത. / ചുറ്റുമുള്ള ജനാധിപത്യ രാജ്യങ്ങളുടെ പുരോഗതി കണ്ട് അതിൽ ആകൃഷ്ടരായി ജനാധിപത്യത്തിലൂടെ സഞ്ചരിയ്ക്കണം എന്നഗ്രഹിയ്ക്കുന്ന ജനത.
04, രാജ്യം ജനാധിപത്യത്തിലൂടെ മുമ്പോട്ടു പോകണം എന്നാഗ്രഹിയ്ക്കുന്ന വമ്പൻ ജനസ്വാധീനമുള്ള ധാർമിക ബോധമുള്ള ജന നേതാക്കൾ / സംഘടനകൾ / പാർട്ടികൾ.
05, ജനാധിപത്യത്തിലൂടെ ഏകാധിപത്യമുണ്ടാകാതെ തടയുവാൻ ശേഷിയുള്ള പ്രതിപക്ഷ ശക്തികൾ, മാദ്ധ്യമങ്ങൾ, ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങൾ.
06, ധാർമിക ബോധമുള്ള പട്ടാള വിഭാഗങ്ങൾ
07, ഇസ്ലാം, കമ്യുണിസ്റ്റ് എന്നിങ്ങനെയുള്ള രാഷ്ട്ര സങ്കല്പങ്ങൾ പേറുന്നവരുടെ എണ്ണക്കുറവും അധീശത്വമില്ലായ്മയും.
08, ഏകാധിപത്യ പ്രവണത വച്ചുപുലർത്തുന്ന ഇച്ഛാശക്തിയുള്ള വ്യക്തികളുടെ / കുടുംബങ്ങളുടെ / സംഘടനകളുടെ അഭാവം.
09, ജനാധിപത്യത്തിൻ്റെ ശീതളിമയും സ്വാതന്ത്ര്യവും അനുഭവിയ്ക്കുകയും വളരുകയും ചെയ്യുന്ന ജനതയുടെ ഡെമോക്രാറ്റിക് അനുകൂല മനോഭാവം.
10, ജനാധിപത്യത്തിൽ പുലരുമ്പോഴും മറ്റ് ഏകാധിപത്യ രാജ്യങ്ങളിലെ ജനങ്ങളുടെ അസ്വാതന്ത്യ്രം കണ്ണുകൊണ്ടു കണ്ട് മനസ്സിലാക്കി ജനാധിപത്യം നല്ലതാണെന്ന് കരുതുന്ന ജനത.

ഇതിലെ ഏറ്റക്കുറച്ചിലുകളും സാഹചര്യ കാരണങ്ങളും നിലവിലുള്ള ജനാധിപത്യ രാജ്യങ്ങളുടെ സാഹചര്യങ്ങൾ ആരോപിച്ചു ചിന്തിച്ചാൽ ശരിയായ ഒരു ചിത്രം നമുക്ക് മുമ്പിൽ വെളിവാകും. ഇതിലെ ഏതൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യ ഇന്നും ജനാധിപത്യ രാജ്യമായി പുലരുന്നതെന്ന്. മേൽപ്പറഞ്ഞ കണ്ടീഷനുകൾ എപ്പോൾ തകരുന്നുവോ അപ്പോൾ ജനാധിപത്യം എന്നത് ഓർമയായി മാറുകയും അരാജകത്വം കളിയാടുകയും ചെയ്യും. നമുക്ക് ജനാധിപത്യവും ആധുനിക വീക്ഷണവും നൽകിയത് സായിപ്പന്മാരാണ് എന്നൊരു വാദം ഇവിടെ ഇന്ന് നിലനിൽക്കുന്നുണ്ട്. അത് ഭാഗികമായി ശരിയല്ല.

നാമിതുവരെ കേട്ടിട്ടുള്ളതും സ്‌കൂളിൽ പഠിച്ചിട്ടുള്ളതുമായ ചരിത്ര പ്രകാരം സായിപ്പന്മാർ ഇന്ത്യ ഭരിച്ചത് ഇവിടുത്തെ ജനങ്ങളെ മതത്തിൻ്റെ പേരിൽ വിവേചനം കാട്ടിയിട്ടാണു എന്നാണല്ലോ. ഇത് എങ്ങിനെയാണ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. അവർ കച്ചവടത്തിന് ഇവിടെ വന്ന് ഇവിടുത്തെ ഭരണം ഏറ്റെടുത്തു. തമ്മിൽ തമ്മിൽ അടിച്ചിരുന്ന രാജാക്കന്മാർ ഒരിക്കലും ഒത്തു ചേർന്ന് ഒരു പൊതു ശത്രുവിനെ എതിർക്കണമെന്നു ആലോചിച്ചിരുന്നില്ല.

ഒരു രാജാവിനെതിരെ ബ്രിട്ടീഷുകാർ യുദ്ധം ചെയ്താൽ മറ്റുള്ളവർ അത് കണ്ടു രസിച്ചു നിന്നു. അടുത്തത് അവനവൻ്റെ നേരെ ആകും എന്നു ഒരിക്കലും കരുതിയില്ല. അല്ലാതെ മതത്തിൻ്റെ പേരിൽ അവർ ഇവിടത്തെ രാജാക്കന്മാരെ തമ്മിലടിപ്പിച്ചിട്ടാണെന്ന് തോന്നുന്നില്ല അവർ ഇന്ത്യ ഭരിച്ചിരുന്നത്. ഇവിടത്തെ ആളുകൾ ഒരിക്കലും യോജിച്ചു പ്രവർത്തിക്കുവാൻ തയ്യാറായില്ല. അതാണ് യഥാർത്ഥ കാരണം. ഐകമത്യം മഹാബലം ആണെന്നത് അവർ തിരിച്ചറിഞ്ഞിരുന്നില്ല.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് അവർക്ക് ഇന്ത്യ കറവ വറ്റിയ പശു ആയത് കൊണ്ടാണ്. അല്ലാതെ നിരാഹാരം കിടന്നതു കൊണ്ട് ആണെന്ന് വിശ്വസിക്കുന്നത് ഒരു തരം മണ്ടത്തരമാണ്. ഇന്ന് നമുക്ക് ഇൻ്റർനെറ്റ് പോലുള്ള സങ്കേതങ്ങൾ ഉണ്ട്, ബ്രിട്ടീഷ് വേർഷൻ, അല്ലെങ്കിൽ മറ്റുള്ള ലേഖനങ്ങൾ കൂടെ പരിഗണിച്ചു നോക്കിയാൽ ഒന്ന് മനസ്സിലാകും. നമ്മളൊക്കെ പഠിച്ചു വളർന്നതിനു നേരെ എതിരാണ് അവയിലെ വീക്ഷണ കോണുകൾ. 54 കോമൺ വെൽത്ത് രാജ്യങ്ങളിൽ 53 എണ്ണത്തിനും 1946 മുതൽ 1956 വരെയുള്ള കാലഘട്ടങ്ങളിൽ രാജ്യം വിഭജിക്കാതെ തന്നെ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. അവർക്കൊന്നും ഗാന്ധിയും നെഹ്രുവും ഇല്ലായിരുന്നു.

യാഥാർഥ്യം ഇങ്ങനെയാണങ്കിൽ പോലും സമരങ്ങൾ കൊണ്ടും, സ്വതന്ത്ര്യത്തിനോടുള്ള അടങ്ങാത്ത ദാഹം കൊണ്ടും, സ്വദേശത്തെ മണ്ണിനോടുള്ള സ്നേഹം കൊണ്ടും സഹന സമരം ചെയ്യാനും ജീവൻ ബലിനൽകുവാനും വൈദേശിക ശക്തികൾക്കെതിരെ ചിന്തിയ്ക്കുവാനും തയ്യാറായ നമ്മുടെ പൂർവികരുടെ തിളക്കം ഒരിയ്ക്കലും കുറയുന്നില്ല. അതിനൊക്കെ അതിൻ്റെതായ മൂല്യമുണ്ട്.

‘ഒരു ജനതയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ആദ്യ നടപടി അവരുടെ ഓര്‍മ്മകള്‍ ഇല്ലാതാക്കലാണ്. അവരുടെ പുസ്തകങ്ങള്‍, സംസ്‌കാരം, ചരിത്രം എന്നിവ നശിപ്പിക്കുക. എന്നിട്ട് പുതിയ പുസ്തകങ്ങള്‍ എഴുതുക, പുതിയ ചരിത്രം തീര്‍ക്കുക, പുതിയ സംസ്‌കാരം കണ്ടെത്തുക. അധികം കഴിയുന്നതിനു മുമ്പ് തങ്ങള്‍ ആരായിരുന്നുവെന്നും ആരാണെന്നും രാഷ്ട്രം മറക്കാന്‍ തുടങ്ങും. അവര്‍ക്ക് ചുറ്റുമുള്ള ലോകം അവരേക്കാള്‍ വേഗത്തില്‍ ഇക്കാര്യങ്ങള്‍ മറക്കും. ഇതാണ് ബ്രിട്ടീഷുകാരും അതിനു ശേഷം കമ്യുണിസ്റ്റ് കോൺഗ്രസ്സ് ബുദ്ധിജീവികളും ഭാരതത്തോടു ചെയ്തു കൊണ്ടിരിയ്ക്കുന്നത്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും പഠനങ്ങളും ഒരിയ്ക്കലും അവസാനിയ്ക്കുകയില്ല. തലമുറകളോളം അത് അനസ്യൂതമായി തുടരും. വിഭജനം എന്ന കയ്ക്കുന്ന യാഥാർഥ്യം മുമ്പിലുള്ളപ്പോഴും എന്നെങ്കിലും വീണ്ടും ഭാരതമൊന്നാകും എന്ന പ്രതീക്ഷയോടെയാണ് നാം മുമ്പോട്ടു പോകുന്നത്. വീണ്ടും അഖണ്ഡ ഭാരതമാകുവാനുള്ള ആഗോള രാഷ്ട്രീയ സാഹചര്യം ഉടലെടുക്കും എന്ന് എനിയ്ക്ക് പ്രത്യാശയുണ്ട്. ഈ ആയുസ്സിൽ അത് കാണാൻ സാധിച്ചാൽ ഭാഗ്യം.

അത് എങ്ങനെ സംഭവിയ്ക്കും എന്ന് മാന്യ വായനക്കാർ കരുതുന്നുണ്ടാകും. അസംഭവ്യമല്ല ഇക്കാര്യം, നമ്മുടെ ഇച്ഛാശക്തിയും കഴിവും ബലവും ആവശ്യമായ സംഗതിയാണിത്. നയതന്ത്ര തലത്തിലുള്ളതും ജനകീയവുമായ സമവായ ശ്രമങ്ങളിലൂടെ ഇന്നത്തെ പാകിസ്ഥാൻ, അഫാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ഭൂഭാഗങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുക. അതുമല്ലങ്കിൽ അവസാന കയ്യായി സൈനിക നടപടിയിലൂടെ ഈ പ്രദേശങ്ങളെ ഇന്ത്യയോട് ചേർക്കുക. ഇതൊന്നുമല്ലാതെ മറ്റൊരു പരിഹാരമുണ്ടെങ്കിൽ മാന്യവായനക്കാർ അത് കണ്ടെത്തുക. മഹത്വമാർന്ന കവിഭാവനയിലൂടെ നമുക്ക് സഞ്ചരിയ്ക്കാം, വീണ്ടും ഭാരതമൊന്നാകട്ടെ

കൂരിരുള്‍ നീങ്ങും പ്രഭാതമാകും വീണ്ടും ഭാരതമൊന്നാകും
അഖണ്ഡഭാരതമാതാ കീ ജയ ഘോഷം പൊങ്ങും പുനരെങ്ങും

മാനസകോടികളൊന്നായ് ചേര്‍ന്നാല്‍ മാമല പോലും മലരല്ലേ..!
ദേശപ്രേമം ജ്വലിച്ചുയര്‍ന്നാല്‍ വാരിധി പോലും വരളില്ലേ..!
രാഷ്ട്രശക്തി തന്‍ പ്രളയ ജലത്തില്‍ കൃത്രിമ ഭിത്തികള്‍ തകരില്ലേ..!
ദുസ്സഹമാമീ ദുരന്ത ചിത്രം ദുസ്വപ്നം പോല്‍ മറയില്ലേ..?
(കൂരിരുള്‍ നീങ്ങും)

അസഹനീയമാമപമാനത്തിന്‍ സ്മരണകള്‍ പോലും തകരാതെ
ക്ഷുദ്ര മൃഗീയത വെട്ടിയ ചോര പുഴകളുണങ്ങിയടങ്ങാതെ
ദേശഭക്തര്‍ തന്‍ ജീവാഹുതിയില്‍ ദേശം കോള്‍മയിരണിയാതെ
യഥാര്‍ത്ഥമാമാ സ്വാതന്ത്ര്യത്തില്‍ ദിവ്യോദയമെങ്ങണയുന്നു…?
(കൂരിരുള്‍ നീങ്ങും)

സാഗരമൊന്നായ് കുടിച്ചു തീര്‍ക്കും മാമുനി വീണ്ടും വരുമാറായ്
ജലധികള്‍ പോലും കുതിച്ചു താണ്ടും വാനര സേനകളണയാറായ്
വന്മല താഴേക്കിടിച്ചു താഴ്ത്തും താപസവര്യന്‍ വരുമാറായ്
ശുഭസൂചകമാം നവോദയത്തിന്‍ കതിരുകളെങ്ങും വിരിയാറായ്
(കൂരിരുള്‍ നീങ്ങും)

_ഗാനാഞ്ജലി

(അവസാനിച്ചു)

Anusha PV

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

8 hours ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

8 hours ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

9 hours ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

9 hours ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

10 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

10 hours ago