കൊല്‍ക്കത്ത: ആയിരംകിലോ സ്‌ഫോടക വസ്തുക്കളുമായി വന്ന വാഹനം പോലീസ് പിടികൂടി. കൊല്‍ക്കത്തയ്ക്ക് സമീപം ചിത്ത്പൂരിലെ താല പാലത്തില്‍വച്ചാണ് കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേകദൗത്യ സംഘം സ്‌ഫോടകവസ്തുക്കളുമായി വന്ന വാഹനം പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഒഡീഷയില്‍നിന്ന് നോര്‍ത്ത് 24 പര്‍ഗനാസിലേക്ക് വരികയായിരുന്ന മിനി ലോറിയില്‍ 27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. നിറയെ സ്‌ഫോടക വസ്തുക്കളുമായി വാഹനം വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് താലാ പാലത്തില്‍വെച്ച് പ്രത്യേകദൗത്യസംഘം വാഹനം തടഞ്ഞുനിര്‍ത്തി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.
സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരും ഒഡീഷ സ്വദേശികളാണ്. പിടിയിലായവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…