minister-Riyas-khan-fb-post-reply-by-chandy-oommen
കോട്ടയം: വിവാഹ വാര്‍ഷികദിനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇട്ട ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമാണ് ചാണ്ടി ഉമ്മൻ. വിവാഹ വാർഷികദിനത്തിൽ ഭാര്യ വീണ വിജയനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രി റിയാസ് പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ റിയാസിന്‍റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ചാണ്ടി ഉമ്മന്റെ പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു. ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്)ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല, എന്ന പരിഹാസം കലർത്തിയുള്ള പോസ്റ്റാണ് ചാണ്ടി ഉമ്മൻ നൽകിയത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ഭാര്യ വീണ വിജയന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു ബുധനാഴ്ച. ഇതിനോടനുബന്ധിച്ചാണ് ഭാര്യയോടൊപ്പമുള്ള ചിത്രവും കൂടെ ”നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ’ എന്ന് എഴുതി പോസ്റ്റിട്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മകള്‍ വീണ വിജയനെതിരേയും ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്തരത്തിലൊരു പോസ്റ്റ്. എന്നാല്‍ ഇതിന് മറുപടി എന്ന നിലയിലാണ് ചാണ്ടി ഉമ്മന്റെ പോസ്റ്റ്.
ഞങ്ങളുടേത് മാരിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്)ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല, എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പോസ്റ്റ്. കോണ്‍ഗ്രസ് അണികള്‍ അടക്കം ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…