മിന്നു മണി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തിനു ശേഷം കൊച്ചിയിൽ വന്നിറങ്ങിയ വനിതാ ക്രിക്കറ്റ് താരം മിന്നു മണിക്ക് വന്‍ സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും മിന്നു നന്ദി പറഞ്ഞു. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയില്‍ അഞ്ച് വിക്കറ്റാണ് മിന്നു നേടിയത്. ഇതോടെ വരുന്ന മത്സരങ്ങളിലും മിന്നു ടീമിൽ സ്ഥിരം സാന്നിധ്യമായി മാറിയേക്കും.
“രണ്ട് ദിവസം കഴിഞ്ഞാണ് വയനാട്ടിലേക്ക് പോകുക. വളരെ സന്തോഷമുണ്ട്. ദൈവത്തിനോട് നന്ദി പറയുന്നു. എന്നെ നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ പ്രാപ്തയാക്കിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍, വയനാട് ക്രിക്കറ്റ് അസോ, കേരള ക്രിക്കറ്റ് അക്കാദമി തുടങ്ങിയവരോടും നന്ദി. ബൗളിംഗിലാണ് നല്ല അവസരം കിട്ടിയത്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്താനായി. പ്ലേയിംഗ് ഇലവനില്‍ ഉണ്ടെന്ന് തന്നെ അറിഞ്ഞത് ആദ്യമാച്ചിന്റെ ദിവസമാണെന്നും സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു” – മിന്നു മണി പറഞ്ഞു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…