MISS WORLD COMPETITION POSTPONED
ദില്ലി: ഇന്നു നടക്കേണ്ട 2021 മിസ് വേള്‍ഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉള്‍പ്പെടെ മത്സരാര്‍ഥികള്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് മത്സരം മാറ്റിവച്ചത്. മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് പ്രഖ്യാപനം വന്നത്. കൊവിഡ് സ്ഥിരീകരിച്ച മത്സരാർത്ഥികൾ നിലവിൽ ഐസൊലേഷനിലാണ്.
17 മത്സരാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2020ലെ മിസ് ഇന്ത്യാ വേൾഡ് മാനസി വാരാണസിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിയാണ് മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധി.
മത്സരം 90 ദിവസത്തിനുള്ളിൽ പ്യൂർട്ടോ റിക്കോയിൽ വെച്ച് തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പുതുക്കിയ തീയതി അറിയിക്കും. കൊവിഡ് നെഗറ്റീവായ മത്സരാർത്ഥികൾക്ക് മാത്രമേ ഉടനടി നാട്ടിൽ പോകാൻ അനുമതിയുള്ളൂ. മറ്റുള്ളവർ ചികിത്സയിലും നിരീക്ഷണത്തിലും കഴിയണം.
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…