പ്രതീകാത്മക ചിത്രം
തെലങ്കാനയിലെ നാഗർകുർണൂലിൽ ഗോത്രവനിത ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര പീഡനത്തിനുമിരയായി. മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു യുവതിയുടെ സഹോദരിയും സഹോദരി ഭർത്താവുമടങ്ങിയ ആൾക്കൂട്ടം ആക്രമണം അഴിച്ച് വിട്ടത്. ആൾക്കൂട്ടം യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മർദ്ദിക്കുകയും ഇവരുടെ സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു. രണ്ട് തവണയായി ബന്ധുക്കളും അയൽവാസികളും അടങ്ങുന്ന ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജൂൺ ആദ്യ ആഴ്ചയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടതോടെയാണ് ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറംലോകമറിഞ്ഞത്. ചെഞ്ചു എന്ന ഗോത്ര വിഭാഗത്തിൽ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ തെലങ്കാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ സഹോദരിയും സഹോദരീഭർത്താവുമടക്കം നാല് പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…