India

മോദിയുടെയും നിതീഷിന്റെയും ദൃഢനിശ്ചയം ബിഹാറിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ്!! ഛപ്രയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പാറ്റ്‌ന : ബിഹാറിലെ യുവജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നതാണ് “മോദിയുടെയും നിതീഷിന്റെയും ദൃഢനിശ്ചയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ മുസഫർപൂരിലും ഛപ്രയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുവജന ശാക്തീകരണത്തെക്കുറിച്ചുള്ള വാഗ്ദാനങ്ങൾക്കൊപ്പം, ഛഠ് ദേവതയെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും ബിഹാറിന്റെ സംസ്കാരത്തെയും വിശ്വാസത്തെയും അപമാനിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നു എന്ന് മോദി കുറ്റപ്പെടുത്തി.

“വോട്ടിനു വേണ്ടി ഛഠ് മൈയ്യയെപ്പോലും അപമാനിച്ചവരോട് ബിഹാറും ഹിന്ദുസ്ഥാനും പൊറുക്കുമോ? നിങ്ങളുടെ മകൻ മോദി ഛഠ് പൂജയെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ്-ആർ.ജെ.ഡി. ആളുകൾ വോട്ടിനുവേണ്ടി ഛഠ് മൈയ്യയെ അപമാനിക്കുകയാണ്. ഛഠ് ദിനത്തിൽ വെള്ളം കുടിക്കാതെ വ്രതമെടുക്കുന്ന അമ്മമാരും സഹോദരിമാരും ഈ അപമാനം സഹിക്കുകയും ശിക്ഷിക്കാതിരിക്കുകയും ചെയ്യുമോ?” മോദി ചോദിച്ചു. ഇത്തരം അഭിപ്രായങ്ങൾ നൂറുകണക്കിന് വർഷത്തേക്ക് പോലും പൊറുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛപ്രയിൽ പ്രധാനമന്ത്രി വികസന വിഷയത്തിൽ ഊന്നൽ നൽകി സംസാരിച്ചു. “നിങ്ങളുടെ സ്വപ്നമാണ് എന്റെ ദൃഢനിശ്ചയം. നരേന്ദ്രയും നിതീഷും അത് യാഥാർത്ഥ്യമാക്കും. ഇത് സദ്ഭരണത്തിൽ നിന്ന് സമൃദ്ധിയിലേക്കുള്ള ബിഹാറിന്റെ യാത്ര തുടങ്ങാനുള്ള സമയമാണ്. ഇതിന്റെ തുടർച്ച നിലനിർത്തേണ്ടത് നിങ്ങളുടെ കടമയാണ്,” അദ്ദേഹം പറഞ്ഞു.

എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് തന്നെ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കുടിയേറ്റം തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ, പ്രതിപക്ഷം നൽകുന്ന തെറ്റായ വാഗ്ദാനങ്ങൾക്കെതിരെ യുവ വോട്ടർമാർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ആർജെഡിയും കോൺഗ്രസും അയോദ്ധ്യ സന്ദർശിക്കുന്നത് ഒഴിവാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പൈതൃകവും വികസനവും സമന്വയിപ്പിക്കാൻ എൻഡിഎ പ്രതിജ്ഞാബദ്ധമാണെന്നും, കാശിയുടെ മാതൃകയിൽ വികസിപ്പിച്ച ഹരിഹർനാഥ് ഇടനാഴി ടൂറിസത്തെയും ചെറുകിട കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗത്തെയും പ്രോത്സാഹിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഡിഎ വിദ്യാഭ്യാസം, വരുമാനം, മരുന്ന്, ജലസേചനം എന്നിവയ്ക്കായി നിലകൊള്ളുമ്പോൾ, ആർ.ജെ.ഡി.-കോൺഗ്രസ് സഖ്യം ക്രൂരത, അഴിമതി എന്നിവയുടെ പ്രതീകമാണെന്നും മോദി പറഞ്ഞു. “ക്രൂരതയും നിയമരാഹിത്യവുമുള്ളിടത്ത് നിയമവാഴ്ച തകരും. അഴിമതിയിൽ സാമൂഹിക നീതി സാധ്യമല്ല. ജംഗിൾ രാജിന് കാരണമായവരെ ജനങ്ങൾക്ക് വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ കഴിയുമോ?” എന്ന ചോദ്യത്തോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

17 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

17 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

18 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

19 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

19 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

19 hours ago