modi-yogi
ലക്‌നൗ: രാജ്യത്തിൻറെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മോദി@20 എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആണ് ഇപ്പോൾ ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്. അതിൽ അഭിമാനിക്കുന്നു എന്ന് മാത്രമല്ല, ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ലക്ഷ്യത്തിലൂന്നിയാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായും അദ്ദേഹം താരതമ്യം ചെയ്യുമ്പോൾ, ‘ ഈ രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനിക്കാത്ത ഒരു പ്രധാനമന്ത്രി ഇവിടെ ഉണ്ടായിരുന്നു. അതേപോലെ രാജ്യത്തെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ആക്കുവാൻ പ്രയത്‌നിക്കുന്ന നരേന്ദ്രമോദിയും ഉണ്ട്. അദ്ദേഹം ഈ രാജ്യത്തിന്റെ പൈതൃകത്തിൽ ഏറെ അഭിമാനിക്കുന്നു’.
‘ ഭീകരതയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിന് മുഴുവൻ മാതൃക ആയി മാറിയിരിക്കുന്നു. കശ്മീരിൽ ഭീകരതയുടെ വേരുകൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഒരു മടിയും കാണിച്ചില്ല. അതാണ് അദ്ദേഹത്തിന്റെ കഴിവ്’.
‘ സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് രാഷ്‌ട്രപതി അയക്കുന്നതിനെ എതിർത്ത ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. ഇന്ന് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ട പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി എന്ന കാര്യത്തിൽ നമുക്കെല്ലാം അഭിമാനിക്കാം. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇരുന്നൂറോളം വർശം ഈ രാജ്യം ഭരിച്ച ബ്രിട്ടനെ പിന്തള്ളിയാണ് നമ്മൾ ഈ നേട്ടം സ്വന്തമാക്കിയതെന്നും’ യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…