'Modi's visit to Russia viewed with envy by the West'; Dmitry Peskov said that a crucial meeting is going to take place
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് വീക്ഷിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പെസ്‌കോവിന്റെ പ്രതികരണം. ഏറെ പ്രധാനപ്പെട്ടതും നിർണായകവുമായ സന്ദർശനമായിട്ടാണ് റഷ്യ ഇതിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”പാശ്ചാത്യ രാജ്യങ്ങൾ പ്രധാനമന്ത്രിയുടെ റഷ്യയിലേക്കുള്ള വരവിനെ ഏറെ അസൂയയോടെയാണ് കാണുന്നത്. അതിനർത്ഥം അവർ ഈ സന്ദർശനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ്. അവരും വലിയ പ്രാധാന്യം ഈ വിഷയത്തിന് നൽകുന്നുണ്ട്. അവരെ തെറ്റ് പറയാൻ സാധിക്കില്ല, കാരണം ഏറെ നിർണായകവും പ്രാധാന്യമുള്ളതുമായ കൂടിക്കാഴ്ചയാണ് നടക്കാൻ പോകുന്നത്” എന്ന് പെസ്‌കോവ് പറയുന്നു.
22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക് തിരിക്കുന്നത്. ഇരുനേതാക്കളും സമകാലിക, ആഗോള, പ്രാദേശിക വിഷയങ്ങൾ കാഴ്ചപ്പാടുകൾ കൈമാറുമെന്ന് വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനം നടക്കുന്നത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…