Mohanlal shared the picture from Hollywood studio; Star with a big update
മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ ഇപ്പോൾ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിലാണ്. സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് ബറോസിന്റെ ഏറ്റവും പുതിയ അപഡേറ്റ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ‘‘ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്‍റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു.’’എന്ന് മോഹന്‍ലാല്‍ കുറിച്ചു.
https://x.com/Mohanlal/status/1755906077332525208?s=20
ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നിരവധിപ്പേരാണ് മോഹന്‍ലാലിന്‍റെ ഉദ്യമത്തിന് പിന്തുണയും ആശംസയും ഈ പോസ്റ്റിന് അടിയില്‍ അറിയിക്കുന്നത്. മാര്‍ച്ച് 28നായിരിക്കും ബറോസ് റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
നേരത്തെ പുതുവത്സര ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹൻലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും.
ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…