Money laundering case related to liquor policy scam; ED sends notice to Kejriwal for seventh time; He has to appear for questioning on Monday
ദില്ലി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുൻപിൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായ ഏഴാം തവണയാണ് കെജ്‌രിവാളിന് നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ ആറ് തവണയും കെജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ഏഴാം തവണയും നോട്ടീസ് നൽകിയത്. ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം. നിലവിൽ കെജ്‌രിവാളിനെതിരെ ഇഡി നൽകിയ കേസ് ദില്ലി കോടതിയുടെ പരിഗണനയിലാണ്.
ഈ മാസം 19 നായിരുന്നു അദ്ദേഹത്തിന് അവസാന നോട്ടീസ് അയച്ചത്. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും, അതിനാൽ അതിൽ തീരുമാനമാകാതെ ഹാജരാകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. അഞ്ചാം തവണ നോട്ടീസ് നൽകിയിട്ടും ഇഡിക്ക് മുൻപിൽ ഹാജരാകാൻ അരവിന്ദ് കെജ്‌രിവാൾ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇഡി കോടതിയെ സമീപിച്ചത്. തുടർച്ചയായി ചോദ്യം ചെയ്യലിൽ നിന്നും വിട്ട് നിൽക്കുകയാണെന്നും അതിനാൽ കോടതി ഇടപെടണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…