Kerala

സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്നപ്പോൾ നേതാക്കളുടെ വ്യാജ സീൽ ഉപയോഗിച്ച് തട്ടിയത് 3.60 ലക്ഷം! കണ്ണ് തെറ്റിയാൽ കക്ഷത്തിലുള്ളത് അടിച്ചുമാറ്റുന്ന വിരുതൻ ! അഖിൽ സജീവിന്റെ ലീലാവിലാസങ്ങൾ പുറത്ത്

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി പുറത്ത് വന്നതിന് പിന്നാലെ പരാതിയിൽ പറയുന്ന ഇടനിലക്കാരൻ സിഐടിയു മുൻ ഓഫിസ് സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി അഖിൽ സജീവിന്റെ ലീലാവിലാസങ്ങളും പുറത്ത് വരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കണ്ണ് തെറ്റിയാൽ കക്ഷത്തിലുള്ളത് അടിച്ചുമാറ്റുന്ന വിരുതനാണിയാൾ. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങളാണ് സ്വന്തം പോക്കറ്റിലാക്കിയത്. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇയാളെ കുറിച്ച് നിരവധി പരാതികൾ ചെന്നിരുന്നു

സിഐടിയു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കഴിഞ്ഞ ഏപ്രിലിൽ അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. ഇയാൾ ഒളിവിലായിരുന്നതിനാൽ നാളിതുവരെയും അറസ്റ്റ് നടന്നില്ല. ജില്ലാ സെക്രട്ടറി, ട്രഷറർ എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു. സെക്രട്ടറിയുടെയും ട്രഷററുടെയും വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപയും സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ എൽപ്പിച്ച 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നു.

പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതി അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരമറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. തുടർന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പോലീസിൽ പരാതി നൽകിയത്.

അതേസമയം മന്ത്രിയുടെ ഓഫീസിനെ മറയാക്കി തട്ടിപ്പു നടത്തിയെന്ന പരാതി പുറത്തുവന്നതിന് പിന്നാലെ ഇയാളെ രണ്ടുവർഷം മുൻപ് സിഐടിയുവിൽ നിന്ന് പുറത്താക്കിയതാണെന്നും ജില്ലാ സെക്രട്ടറി പിബി ഹർഷകുമാർ പറഞ്ഞു. ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നൽകാമെന്ന് പറഞ്ഞ് അഖിൽ തട്ടിപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു.

“രണ്ടരവർഷം മുൻപ് സിഐടിയുവിന്റെ എല്ലാ ചുമതലയിൽ നിന്നും അദ്ദേഹത്തെ മാറ്റിയതാണ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ വ്യാജ സീലും ഒപ്പും ഉണ്ടാക്കി തൊഴിലാളികളുടെ ലെവി തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു. അന്ന് തൊഴിലാളികളുടെ ബോണസ് വിഹിതം ഉൾപ്പടെ മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പിന്നീട് അതിൽ നിന്ന് ഏറെ തുക അയാളിൽ നിന്ന് തിരിച്ചുപിടിച്ചു. ടൂറിസം ഡിപ്പാർ്ട്ടുമെന്റിലും ട്രാവൻകൂർ ടൈറ്റാനിയത്തിലും ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അതിൽ അടിസ്ഥാനമില്ലെന്നായിരുന്നു അയാളുടെ മറുപടി. പിന്നീട് അയാൾക്കെതിരെ പരാതി രേഖാമൂലം കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ പണം വാങ്ങിയതായി കണ്ടെത്തി. ഇയാളുടെ സാമ്പത്തികതട്ടിപ്പിനെതിരെ പാർട്ടി ക്രിമിനൽ കേസ് കൊടുത്തിട്ടുണ്ട്. അഖിൽ മാത്യുവിനെ കുറിച്ച് അത്തരമൊരു ആക്ഷേപം ഇതുവരെ കേട്ടിട്ടില്ല. അങ്ങനെ കേൾക്കാൻ സാധ്യതയുള്ള ആളുമല്ലെന്നാണ് തങ്ങളുടെ വിശ്വാസം. ആരോപണം പരിശോധിക്കും”- ഹർഷകുമാർ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകന്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടുവെന്നും ഇടനിലക്കാരൻ സിഐടിയു മുൻ ഓഫിസ് സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും പരാതിയിൽ പറയുന്നു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

17 mins ago

VIP സംസ്കാരത്തിൻ്റെ കൊമ്പൊടിച്ച് ഹിമന്ത ബിശ്വ ശർമ്മ !

എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ബില്ലുകൾ ഇനി പോക്കറ്റിൽ നിന്നടയ്ക്കണം; പിന്തുടരാം ഈ അസം മോഡലിനെ

20 mins ago

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഇനി ഇഡി തീരുമാനിക്കും | സൗബിന്‍ കള്ളപ്പണക്കേസില്‍ കുരുങ്ങി

അതിശയോക്തി കലര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടും മട്ടാഞ്ചേരി മാഫിയയുടെ തള്ളലും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ ശരിക്കും കുഴിയില്‍…

44 mins ago

തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പിതാവിന്റെ ക്രൂര മർദ്ദനം !കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിയുടെ തോളെല്ലും കൈയ്യും ഒടിഞ്ഞു ! പ്രതി അറസ്റ്റിൽ

കൊല്ലം: തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് കൊല്ലം കുണ്ടറയിൽ പത്ത് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. മദ്യലഹരിയിലുള്ള പിതാവിന്റെ ആക്രമണത്തിൽ കുട്ടിയുടെ…

58 mins ago

ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇ വി എം ഇന്ത്യ വിശ്വസ്തനാണ് ! EVM INDIA

ആശങ്കകൾക്കെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് ! ELON MUSK

1 hour ago

കർണ്ണാടകയിലെ ഇന്ധനവില വര്‍ധനവ് ! പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് മുൻ എംഎൽസി എം ബി ഭാനുപ്രകാശ്

ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…

2 hours ago