Kerala

ശ്രദ്ധേനേടി പെരുമ്പാവൂരിൽ ‘ആരോഗ്യോത്സവം 2026’; മെഡിക്കൽ ക്യാമ്പിലെത്തിയത് മൂവായിരത്തിലധികം അതിഥി തൊഴിലാളികൾ

അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും (KSACS) സംയുക്തമായി സംഘടിപ്പിച്ച ‘ആരോഗ്യോത്സവം 2026’ മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. പെരുമ്പാവൂർ മുനിസിപ്പൽ പാർക്കിൽ നടന്ന ഈ വിപുലമായ ആരോഗ്യ സംരക്ഷണ സംരംഭത്തിൽ മൂവായിരത്തിലധികം അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 6 മണി വരെ നീണ്ടുനിന്നു. സൗജന്യ മെഡിക്കൽ പരിശോധനകൾക്കും മരുന്ന് വിതരണത്തിനുമായി എത്തിയ തൊഴിലാളികളുടെ വലിയ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

പെരുമ്പാവൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ. എസ്. സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് കെ. കെ. ആശയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പള്ളി എം.എൽ.എ, KSACS പ്രോജക്ട് ഡയറക്ടർ ഡോ. പീയുഷ് എം, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. ടിമ്മി റോഡ്രിഗസ് ജോർജ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യപരമായ അറിവ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.

വിവിധ ആരോഗ്യ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഇരുപതോളം സ്റ്റാളുകളാണ് ക്യാമ്പിൽ പ്രവർത്തിച്ചത്. ജീവിതശൈലീ രോഗങ്ങൾ, ക്ഷയം (TB), എച്ച്.ഐ.വി തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആവശ്യമായ മരുന്നുകളും തൊഴിലാളികൾക്ക് സൗജന്യമായി ലഭ്യമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് തുടർന്നുള്ള ചികിത്സ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ക്യാമ്പിലൂടെ നൽകി.

പരിശോധനകൾക്ക് പുറമെ ബോധവൽക്കരണ പരിപാടികൾക്കും ക്യാമ്പിൽ പ്രാധാന്യം നൽകി. ആരോഗ്യ വിദഗ്ധർ നയിച്ച ക്ലാസുകളും സംവാദങ്ങളും തൊഴിലാളികൾക്കിടയിലെ ആരോഗ്യപരമായ തെറ്റിദ്ധാരണകൾ നീക്കാൻ സഹായിച്ചു. ആദിശങ്കര കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളും അതിഥി തൊഴിലാളികളും അവതരിപ്പിച്ച കലാപരിപാടികൾ ക്യാമ്പിന് ഉത്സവഛായ പകർന്നു. കുട്ടികൾക്കായി തത്സമയ ചിത്രരചനാ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

കണ്ണൂർ വൺ ഡിജിറ്റൽ ചാനലിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഈ മഹത്തായ സംരംഭത്തിൽ വിവിധ സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും കൈകോർത്തു. തദ്ദേശ സ്വയംഭരണ വകുപ്പ്, തൊഴിൽ വകുപ്പ്, വുമൺ & ചൈൽഡ് ഡിപ്പാർട്മെന്റ്, എക്സൈസ്, പോലീസ്, ലീഗൽ സർവീസ് അതോറിറ്റി തുടങ്ങിയവരുടെ സഹകരണം ക്യാമ്പിന്റെ വിജയത്തിൽ നിർണ്ണായകമായി. വരും ദിവസങ്ങളിലും അതിഥി തൊഴിലാളികൾക്കായി ഇത്തരത്തിലുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

52 minutes ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

1 hour ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

1 hour ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

2 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

9 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

10 hours ago