India

ഭാരതത്തെ മുറിവേൽപ്പികാൻ ജമ്മുവിൽ തമ്പടിച്ചിരിന്നത് 50 ലധികം പാക്ഭീകരർ!ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് ; ഭീകരക്ക് പാക് സൈന്യത്തിന്റെ സഹായം കിട്ടുന്നതായും റിപ്പോർട്ടിൽ

ദില്ലി : തിങ്കളാഴ്ച ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതിന് പിന്നാലെ ജമ്മുവിൽ നിലവിൽ 50 ലധികം പാക് ഭീകരർ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുവിലെ ഭീകരരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണെന്നും പ്രദേശത്തെ ആക്രമണങ്ങൾക്ക് പിന്നിൽ ഇവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നേരത്തെ ജമ്മുവിലെ കിഷ്ത്വാറിൽ മൂന്ന് ഭീകരരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ചെറുപ്പക്കാരായ യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകി അവരെ ഭീകരപ്രവർത്തനങ്ങളിലേർപ്പെടുത്തുന്നതിൽ പാക് സൈന്യത്തിന് പങ്കുണ്ട്. പ്രദേശത്തെ ജനങ്ങളുമായി ഒരു തരത്തിലുളള സമ്പർക്കവും പുലർത്താതെ അതിജീവിക്കാൻ ഭീകരർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അത് കൂടാതെ, ഓൺ ഗ്രൗണ്ട് വർക്കേഴ്‌സിന്റെ സഹായമില്ലാതെ തന്നെ അവർ രഹസ്യങ്ങൾ കണ്ടെത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.

കശ്മീർ പരന്ന ഭൂപ്രദേശമായതിനാൽ ഇവിടെ നിരീക്ഷണം എളുപ്പമാക്കുന്നു. എന്നാൽ പൂഞ്ച്-രജൗരി എന്നിവിടങ്ങളിൽ ഉയർന്നതും താഴ്ന്നതുമായ സ്ഥലങ്ങളുണ്ട്. തീവ്രവാദം പ്രചരിപ്പിക്കാൻ വേണ്ടി സംഘടനകൾ ആക്രമണങ്ങളുടെ വീഡിയോകൾ ലഷ്‌കർ ഈ ത്വായ്ബയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലൂടെയും മറ്റും പങ്കുവെയ്ക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Anandhu Ajitha

Recent Posts

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

1 hour ago

രണ്ട് വ്യക്തിത്വങ്ങളുള്ള ഗ്യാലക്സി! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം | VIRGIL GALAXY

പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…

1 hour ago

നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ് ! അമ്പരന്ന് ശാസ്ത്രലോകം | 3I ATLAS

നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…

2 hours ago

ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിൻ്റെ വേര് എവിടെ? |SHUBHADINM

ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…

2 hours ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

2 hours ago

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

19 hours ago