Sexual-assault-against-teenage-girl-mother-and-her-boyfriend-arrest
പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. തുടർന്ന് പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി.സംഭവം നടന്നത് ആറന്മുളയില്‍. പീഡനത്തിൽ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെൺകുട്ടിയാണ് കൊടിയ പീഡനത്തിന് ഇരായായത്.
പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറന്‍മുള പോലീസ് കേസെടുത്തിരിക്കുന്നത്.പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുകളുള്ളതിനാൽ, അവരെയും പെണ്‍കുട്ടിയെയും സര്‍ക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സര്‍ക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ ബിപിന്‍ ലോറി ഡ്രൈവറാണ്.
ആറന്‍മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പറഞ്ഞ് ബുധനാഴ്ച വൈകുന്നേരമാണ് രണ്ടാനച്ഛന്‍ പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി.തുടർന്ന് പഞ്ചായത്തംഗം വിവരം പോലീസിനെ അറിയിച്ചു. പിന്നീട് നടത്തിയ വൈദ്യ പരിശോധനയില്‍ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…