തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ വിശദീകരണം.പിഴത്തുക കുറയ്ക്കല്‍ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിന്റെ സന്ദേശത്തിനാണ് കേന്ദ്ര ഗതാഗത ജോയന്റ് സെക്രട്ടറി മറുപടി നല്‍കിയിരിക്കുന്നത്.
നിരക്ക് കുറയ്ക്കല്‍ യുക്തിസഹമല്ലെന്നും പരിഗണിക്കാനാകില്ലെന്നുമാണ് വിശദീകരണത്തിലുള്ളത്.ഈ സാഹചര്യത്തില്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ശിപാര്‍ശകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് ഗതാഗത കമീഷ്ണറേറ്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകള്‍ക്കുള്ള നിയമസാധ്യതകള്‍ പരിശോധിക്കലാണ് ലക്ഷ്യം.
പിഴയില്‍ ഇളവ് വരുത്തുന്നതിലെ നിയമസാധുത സംസ്ഥാന നിയമവകുപ്പ് പരിശോധിക്കും. സാധ്യമല്ലെങ്കില്‍ നിയമവകുപ്പിന്റെ ഭേദഗതികളോടെ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് ആലോചന. പിഴത്തുകക്ക് പുറമേ ഓട്ടോറിക്ഷകളുടെയടക്കം പെര്‍മിറ്റ് പുതുക്കലിനുള്ള പുതിയ തുക ഭാരിച്ചതാണെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. നേരത്തേ 2000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 10,000 രൂപയായാണ് വര്‍ധിപ്പിച്ചത്.
സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…
ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം
തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട്…
അതിർത്തി കടന്നും തീ-വ്ര-വാ-ദി-ക-ളെ കൊ-ന്നൊ-ടു-ക്കു-ന്നു ; ഭാരതത്തെ പേ-ടി-ക്ക-ണ-മെ-ന്ന് പാകിസ്ഥാൻ ; വീഡിയോ കാണാം