പി വി അൻവർ
മലപ്പുറം : പരസ്യപ്രസ്താവനകളിൽ നിന്ന് പിന്തിരിയുമെന്ന് ഉറപ്പു നൽകിയിട്ടും വീണ്ടും ഗുരുതരാരോപണങ്ങൾ തുടർന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ക്രമ സമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ കുപ്രസിദ്ധനായ കുറ്റവാളിയാണെന്നും പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ലെന്നും പി വി അൻവർ ആരോപിച്ചു. അജിത് കുമാറിനെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
നേരത്തെ, പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങൾ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിസ്ഥാനത്താക്കിയതോടെ സിപിഎം അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. അൻവർ തിരുത്തണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടർന്ന്, പാർട്ടിനിർദേശം ശിരസ്സാവഹിക്കാൻ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അൻവർ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ, ഇതേ വിഷയത്തിൽ പി വി. അൻവർ എം.എൽ.എ.യെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എഡിജിപി എം ആർ. അജിത്കുമാറിനെ തത്‌കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…