kerala-covid-update-
മുംബൈ:രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മുംബൈ പോലീസ്.
മുംബൈയിലെ ജനങ്ങള്‍ ബീച്ച്, തുറസ്സായ സ്ഥലങ്ങള്‍, പാര്‍ക്ക് തുടങ്ങിയ പൊതുവിടങ്ങള്‍ വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ സന്ദര്‍ശിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ ജനുവരി 15 വരെയാണ് നിയന്ത്രണം. വലിയ ആള്‍ക്കൂട്ടങ്ങള്‍ക്കും അനുമതിയില്ലെന്ന് മുംബൈ പോലീസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പുതുവര്‍ഷത്തിന് മുന്നോടിയായിട്ടുള്ള എല്ലാ വലിയ കൂടിച്ചേരലുകളും അധികൃതര്‍ നിരോധിച്ചിട്ടുമുണ്ട്.
അതേസമയം മഹാരാഷ്ട്രയില്‍ 198 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5368 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. തലേദിവസത്തേക്കാള്‍ 37 ശതമാനം കൂടുതലാണിത്.
മാത്രമല്ല മുംബൈയിലും കോവിഡ് കേസുകളില്‍ വന്‍വര്‍ധനയുണ്ട്. കഴിഞ്ഞ 24 മണിക്കൂറനിടെ 3671 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 46 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 190 പേര്‍ക്കാണ് മുംബൈയില്‍ പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…