Categories: Kerala

ആസാമില്‍ നിന്ന് ഇരിട്ടിയുടെ മരുമകളായെത്തിയ മുന്‍മി ഷാജി ഇരിട്ടി നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി; പാരമ്പര്യമായി ആസാമിലെ കോണ്‍ഗ്രസ് കുടുംബം; ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ആസാമിൽ അടിമുടി മാറ്റമെന്ന് മുൻമി ഷാജി; മുൻമിക്ക് വീട് നിര്‍മിച്ച്‌ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി

കണ്ണൂര്‍; ആസാമില്‍ നിന്ന് ഇരിട്ടിയുടെ മരുമകളായെത്തിയ മുന്‍മി ഷാജിക്ക് വീട് നിര്‍മിച്ച്‌ നല്‍കാനൊരുങ്ങി നടനും ബിജെപി എംപിയുമായ സുരേഷ്ഗോപി. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുന്‍മിക്കാണ് സുരേഷ്ഗോപി വീട് നിര്‍മ്മിച്ച്‌ നല്‍കുക, നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് ആസാം സ്വദേശിയായ മുന്‍മി മത്സരിക്കുന്നത്. കണ്ണൂരില്‍ തൊഴിലാളിയായ സജേഷ് എന്ന കെഎന്‍ ഷാജിയെ ഏഴ് വര്‍ഷം മുന്‍പ് വിവാഹം കഴിച്ചതോടെയാണ് ആസാമിലെ ലോഹാന്‍പൂര്‍ ജില്ലയിലുള്ള ബോഗിനടി ഗ്രാമത്തില്‍ നിന്നും മുന്‍മി ഇരിട്ടിയിലെത്തിയത്.

പാരമ്പര്യമായി കോണ്‍ഗ്രസ് കുടുംബമായിരുന്നു തന്റേതെന്ന് മുന്‍മി പറയുന്നു. അച്ഛന്‍ ലീലാ ഗൊഗോയിയും അമ്മ ഭവാനി ഗൊഗോയിയും കോണ്‍ഗ്രസ്സുകാര്‍ ആയിരുന്നു. എന്നാല്‍, ഇന്ന് ആസാം അടിമുടി മാറിയെന്നും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ആസാമിലെങ്ങും വന്‍ വികസനം വന്നതോടെ തന്റെ കുടുംബവും മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും വ്യക്തമായ മലയാളത്തില്‍ മുന്‍മി പറഞ്ഞു. മലയാളം എഴുതാനും വായിക്കാനും കഴിയാത്തതാണ് പ്രയാസമെന്നും അതുകൂടി സായത്തമാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് താനെന്നും മുന്‍മി പറഞ്ഞു.

ഇപ്പോള്‍ ഊവാപ്പള്ളിയിലെ അയ്യപ്പ ഭജനമഠത്തിന് സമീപം ഒരു വാടക വീട്ടിലാണ് സജേഷും മുന്‍മിയും മക്കളായ സാധികയും ഋതികയും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. വളരെ നന്നായി ഹിന്ദി സംസാരിക്കാന്‍ അറിയുന്ന ആളായിരുന്നു സജേഷ്. അതുകൊണ്ടുതന്നെ ഈ വിളി ഒരു പ്രണയത്തിന്റെ തുടക്കമായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം നടന്നു.

B4 Admin

Recent Posts

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

10 minutes ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

1 hour ago

നെടുമ്പാശ്ശേരി വാഹനാപകടം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെയും…

1 hour ago

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

2 hours ago

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

8 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

8 hours ago